ആള്‍മാറാട്ടം നടത്താന്‍ പട്ടിക തിരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ഡിജിപിക്ക് പരാതി നല്‍കി. ഡിസംബര്‍ 12നു നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ (UUC) സ്ഥാനത്തേക്ക് എസ് എഫ് ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.
എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്നു യൂനിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥി എ വിശാഖിന്റെ പേരാണ് നല്‍കിയതെന്ന പരാതിയാണ് ഉയര്‍ന്നത്. എസ് എഫ് ഐ കാട്ടാക്കട ഏരിയ സെക്രടറിയാണ് വിശാഖ്. എന്നാല്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല.
കോളജുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോടെടുപ്പിലൂടെ സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് വിവരം. 26നാണ് സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. സി പി എമിലെയും എസ് എഫ് ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് ക്രമക്കേട് നടത്തിയതെന്നാണ് സൂചന.
Keywords: Impersonation of SFI at Kattakkada Christian College; Complaint to DGP, Thiruvananthapuram, News, Politics, Compliant, SFI, KSU, University, DGP, Kerala.