Follow KVARTHA on Google news Follow Us!
ad

Rain Alerts | അടുത്ത മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ലക്ഷദ്വീപ് തീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക്

മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ കാറ്റടിക്കും Rain-Alerts, Weather-Alerts, Kerala-News, IMD
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തില്‍ മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 

അടുത്ത മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാന്‍ ലക്ഷദ്വീപ് തീരത്ത് മീന്‍ പിടുത്തത്തിന് വിലക്കേര്‍പെടുത്തി. 

കേരള-കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് തടസമില്ല. ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍, കൊമോറിന്‍, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മീന്‍ പിടുത്തത്തിന്  പോകാന്‍ പാടില്ല.
News, Kerala-News, Kerala, Weather-News, Weather, News-Malayalam, Thiruvananthapuram, Rain, Rain Alerts, Alerts, Warning, IMD issues rain alert in Kerala.



Keywords: News, Kerala-News, Kerala, Weather-News, Weather, News-Malayalam, Thiruvananthapuram, Rain, Rain Alerts, Alerts, Warning, IMD issues rain alert in Kerala.

Post a Comment