Follow KVARTHA on Google news Follow Us!
ad

Registration | 'ഇഗ്നോ'യിൽ ഈ വർഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ പ്രക്രിയ തുടങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അവസാന തീയതി ജൂൺ 30 IGNOU, Admission Registration, Education News, National News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ഈ വർഷത്തിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം. ജൂലായ് മാസത്തിൽ നടക്കുന്ന പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആണ്.

News, National, New Delhi, IGNOU, Admission, Registration, Education,  IGNOU July 2023 admissions: Registration process commences, check steps to apply.

അപേക്ഷകർ അവരുടെ സ്കാൻ ചെയ്ത ഫോട്ടോയും സ്കാൻ ചെയ്ത ഒപ്പും (100 കെബിയിൽ താഴെ) വിദ്യാഭ്യാസ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ്, കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്, എക്സ്പീരിയൻസ് പകർപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ് എന്നിവയും ( 200 കെബിയിൽ താഴെ) അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - https://ignouadmission(dot)samarth(dot)edu(dot)in
ഘട്ടം 2: ഹോം പേജിൽ നൽകിയിരിക്കുന്ന പുതിയ രജിസ്ട്രേഷൻ ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇമെയിൽ, മൊബൈൽ ഫോൺ നമ്പർ എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകുക.
ഘട്ടം 4: രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5: രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക.
ഘട്ടം 6: ഭാവിയിലെ ഉപയോഗത്തിനായി ഫീസ് രസീതും രജിസ്ട്രേഷൻ സ്ലിപ്പും ഡൗൺലോഡ് ചെയ്യുക.

Keywords: News, National, New Delhi, IGNOU, Admission, Registration, Education,  IGNOU July 2023 admissions: Registration process commences, check steps to apply.
< !- START disable copy paste -->

Post a Comment