Arrested | 'ഒരു വര്‍ഷമായി ഒരുമിച്ച് താമസം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com) കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍. വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കമിതാക്കളായ 17 കാരിയും 24 കാരനും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണി ആവുകയും ഫെബ്രുവരിയില്‍ പ്രസവിക്കുകയും ചെയ്തു. 

ഫെബ്രുവരി 10നാണ് 17 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒപ്പം താമസിച്ചിരുന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍
പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇക്കാര്യം ഇവര്‍ റിപോര്‍ട് ചെയ്യുകയും പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Arrested | 'ഒരു വര്‍ഷമായി ഒരുമിച്ച് താമസം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍


Keywords:  News, Kerala-News, Idukki, Pregnant, Police, Molestation, Child Birth, POCSO, Kerala, News-Malayalam, Idukki-News, Idukki: Youth arrested after minor girl giving birth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia