Found Dead | പൂപ്പാറയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ഇടുക്കി: (www.kvartha.com) തൊടുപുഴ പൂപ്പാറയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം ഉടമ രാവിലെ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. 

കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവര്‍ രാത്രി തിരികെ പൂപ്പാറയില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളിലടക്കം അന്വേഷിച്ച് വരികയായിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമോര്‍ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശാന്തന്‍പാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Found Dead | പൂപ്പാറയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, Kerala-News, Kerala, Idukki-News, Idukki-News, Woman, Found-Dead, Empty-House, Pooppara-News, Dead body, News-Malayalam, Idukki: Woman found dead inside an empty house in Pooppara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia