Follow KVARTHA on Google news Follow Us!
ad

IBM Jobs | ഐബിഎമ്മില്‍ മനുഷ്യര്‍ക്ക് പകരം എഐ വരും! 7800 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും; പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

30 ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാമെന്നാണ് സി ഇ ഒ IBM Jobs, ലോക വാര്‍ത്തകള്‍, AI, Artificial Intelligence, IT jobs
വാഷിംഗ്ടണ്‍: (www.kvartha.com) നിര്‍മിത ബുദ്ധി (Artificial Intelligence - AI) വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ, പുതിയ നിയമനങ്ങള്‍ ഉപേക്ഷിച്ച്, ലോകത്തെ ഐടി ഭീമനായ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ കോര്‍പ്പറേഷന്‍ (IBM) കമ്പനിയും ഇപ്പോള്‍ എഐയുടെ പാതയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കമ്പനി വലിയ തോതില്‍ ജോലികള്‍ മാറ്റിസ്ഥാപിക്കാന്‍ പോകുന്നുവെന്ന് ഐബിഎം പ്രഖ്യാപിച്ചു .
            
IBM Jobs, AI, Artificial Intelligence, IT jobs, Job News, World News, Business, Business News, IBM to Replace 7800 Jobs with AI, Announces Hiring Freeze: Report.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാമെന്ന് കരുതുന്ന ജോലികളുടെ നിയമനം കമ്പനി വരും കാലങ്ങളില്‍ നിര്‍ത്താന്‍ പോകുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അരവിന്ദ് കൃഷ്ണ പറഞ്ഞു. 7800 ജോലികള്‍ എഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. എച്ച്ആര്‍ സംബന്ധമായ പദവികള്‍ പോലുള്ള ബാക്ക് ഓഫീസുകളിലും നിയമനം കുറച്ചതായി ഐബിഎം കമ്പനിയുടെ സിഇഒ സൂചിപ്പിച്ചു.

വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്കും സാങ്കേതികവിദ്യയുടെ പുരോഗതിക്കും ഇടയില്‍ ഐബിഎം നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സിഇഒ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ജീവനക്കാര്‍ക്ക്, അതായത് ഏകദേശം 7800 പേര്‍ക്ക് ജോലി നഷ്ടപ്പെടാമെന്നാണ് അരവിന്ദ് കൃഷ്ണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇ ഉപഭോക്തൃ സേവനം, കോഡിങ് തുടങ്ങിയ ജോലികള്‍ ചെയ്യാനുള്ള എഐയുടെ കഴിവ് തൊഴില്‍ വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പലരും പ്രകടിപ്പിക്കുന്ന സമയത്താണ് ഐബിഎമ്മിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

Keywords: IBM Jobs, AI, Artificial Intelligence, IT jobs, Job News, World News, Business, Business News, IBM to Replace 7800 Jobs with AI, Announces Hiring Freeze: Report.

Post a Comment