Follow KVARTHA on Google news Follow Us!
ad

Booked | ഹോടെല്‍ അടിച്ചുതകര്‍ത്ത് ഉടമയെ മര്‍ദിച്ചെന്ന സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസെടുത്തു

20,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും പരാതി #Hotel-Attacked-Case-News, #Chaithanya-Kumar-Complaint-News, #Police-Case, #കേരള-വാർത്തകൾ
തലശ്ശേരി: (www.kvartha.com) ഹോടെല്‍ അടിച്ചുതകര്‍ത്ത് ഉടമയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാനൂര്‍ മാക്കൂല്‍ പീടികയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കാസ് ഹോടെലില്‍ ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ഹോടെലില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്ന ഹോടെല്‍ ഉടമ ചൈതന്യ കുമാറിന്റെ പരാതിയില്‍ പാനൂര്‍ പൊലീസ് ആണ് കേസെടുത്തത്.

Hotel Attacked: Case against 6 people, Thalassery, News, Attacked, Complaint, Police, Case, Hotel, Panoor, Kerala

ഹോടെലില്‍ അതിക്രമിച്ച് കയറിയ സംഘം ഉടമയെ കൈ കൊണ്ടും ഇരുമ്പ് വടികൊണ്ടും മര്‍ദിക്കുകയും ഗ്ലാസ്, പ്ലേറ്റ്, മേശ എന്നിവ അടിച്ചുതകര്‍ക്കുകയും, 20,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

വിജേഷ്, റോഷി, ബിജൂട്ടി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരെയാണ് പാനൂര്‍ പൊലീസ് കേസെടുത്തത്.

Keywords: Hotel Attacked: Case against 6 people, Thalassery, News, Attacked, Complaint, Police, Case, Hotel, Panoor, Kerala. 

Post a Comment