Follow KVARTHA on Google news Follow Us!
ad

Mother's Day | മാതാവ്, പകരം വെക്കാൻ ഇല്ലാത്ത സ്നേഹത്തിന്റെ ഉടമ; മാതൃദിനത്തിന്റെ ചരിത്രമറിയാം

അന്ന ജാർവിസ് എന്ന സ്ത്രീയാണ് ദിനാചരണം ആരംഭിച്ചത് Mother's Day, Ann Jarvis, Important Days, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഇത്തവണ മെയ് 14നാണ് മാതൃദിനം. ഏകദേശം 111 വർഷമായി ഈ ആചാരം തുടരുന്നു. അന്ന ജാർവിസ് എന്ന സ്ത്രീയാണ് ദിനാചരണം ആരംഭിച്ചത്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഒരേ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. മാതൃദിനം ആഘോഷിക്കുന്നതിന് പിന്നിലെ കാരണം നമ്മുടെ ജീവിതത്തിൽ അമ്മയുടെ പ്രാധാന്യം കാണിക്കാനാണ്.

News, National, Mothers Day, New Delhi, India, World, History,  History of Mother's Day.

ചരിത്രം

യഥാർഥത്തിൽ, അന്ന ജാർവിസിന്റെ അമ്മ ആൻ റീവ്സ് ജാർവിസ് മാതൃദിനം ആരംഭിക്കാൻ ആഗ്രഹിച്ചിരുന്നു. 'അമ്മമാർക്കായി ഒരു ദിനം' എന്നതായിരുന്നു ലക്ഷ്യം. എന്നിരുന്നാലും, സ്വപ്‍നം പൂർത്തിയാക്കാനാവാതെ ആൻ റീവ്സ് ജാർവിസ് 1905-ൽ മരിച്ചു, അവരുടെ മകൾ അന്ന ജാർവിസ് അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ ദിനത്തിൽ ആളുകൾ അവരുടെ അമ്മയുടെ ത്യാഗത്തെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണമെന്ന് അവർ കരുതി. അവരുടെ ആശയം ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു, അത് ഉടനടി ഏറ്റെടുക്കുകയും ആൻ റീവ്സിന്റെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം 1908 ൽ ആദ്യമായി മാതൃദിനം ആഘോഷിക്കുകയും ചെയ്തു.

ലോകത്ത് ആദ്യമായി മാതൃദിനം ആഘോഷിച്ചപ്പോൾ അന്ന ജാർവിസ് അമ്മയ്ക്ക് ഇഷ്ടപ്പെട്ട വെള്ള നിറത്തിലുള്ള പൂക്കൾ അന്ന് സ്ത്രീകൾക്ക് വിതരണം ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, മാതൃദിനത്തിൽ ഈ പൂക്കൾ ഒരുതരം കരിഞ്ചന്തയായി മാറി. ഉയർന്ന വിലയ്ക്ക് ഇവ വാങ്ങാൻ ആളുകൾ ശ്രമം തുടങ്ങി. ഇതുകണ്ട് രോഷാകുലയായ അന്ന ഈ ദിവസം അവസാനിപ്പിക്കാൻ ഒരു പ്രചാരണം തുടങ്ങി. ആളുകൾ തങ്ങളുടെ അത്യാഗ്രഹത്തിനു വേണ്ടി ദിനത്തെ കച്ചവടവൽക്കരിച്ച് അതിന്റെ പ്രാധാന്യം കുറച്ചുവെന്ന് അവർ പറഞ്ഞു. 1920-ൽ, പൂക്കൾ വാങ്ങരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുക കൂടി ചെയ്തു. അവസാന നിമിഷം വരെ ഈ ദിവസം അവസാനിപ്പിക്കാനുള്ള പ്രചാരണത്തിൽ അവർ ഏർപ്പെട്ടിരുന്നു. ഇതിനായി സിഗ്നേച്ചർ കാമ്പെയ്‌നും ആരംഭിച്ചു, പക്ഷേ വിജയം കൈവരിക്കാനായില്ല, 1948 ഓടെ അന്ന ഈ ലോകത്തോട് വിട പറഞ്ഞു.

പ്രാധാന്യം

എല്ലാ അമ്മമാരോടും ബഹുമാനവും കരുതലും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന അവസരമാണ് മാതൃദിനം. നമ്മുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് അനുസ്മരിക്കുന്നതിനാണ് ഈ ദിവസം ആഘോഷിക്കുന്നത്. അമ്മമാർക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം ഈ ദിവസം നൽകുന്നു. എന്നാൽ അമ്മയോട് നന്ദി പറയാൻ ഒരു ദിവസം മാത്രം പോരാ എന്ന് ശ്രദ്ധിക്കുക.

Keywords: News, National, Mothers Day, New Delhi, India, World, History,  History of Mother's Day.
< !- START disable copy paste -->

Post a Comment