Birthday Gift | പിറന്നാള്‍ ദിനത്തില്‍ മോഹന്‍ ലാലിന് സുഹൃത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; 72 ലക്ഷത്തിന്റെ ആഡംബര കാര്‍
May 21, 2023, 19:58 IST
കൊച്ചി: (www.kvartha.com) പിറന്നാള്‍ ദിനത്തില്‍ മോഹന്‍ ലാലിന് സുഹൃത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്. നല്‍കിയത് 72 ലക്ഷത്തിന്റെ ആഡംബര കാര്‍. ഹെഡ്ജ് ഉടമ അലക്സ് കെ ബാബുവാണ് തന്റെ സുഹൃത്തിന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ വിലപിടിപ്പുള്ള സമ്മാനം നല്‍കിയത്. ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതര്‍ താരത്തിന്റെ വീട്ടിലെത്തി കാര്‍ സമ്മാനിച്ചത്.
മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാര്‍ ഏറ്റുവാങ്ങുമ്പോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് അലക്സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.
മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാര്‍ ഏറ്റുവാങ്ങുമ്പോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് അലക്സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.
3.5 സെകന്‍ഡില്‍ 100 കി.മി സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന വാഹനത്തിന്റെ പവന്‍ 323 ബി എച് പിയാണ്. ഇലക്ട്രിക് വാഹനമായ കിയ ഇവി6 ന് 19 മിനിറ്റില്‍ 80% ചാര്‍ജ് കയറും.
Keywords: Hedge Equities Alex K Babu Gifted Kia EV6 To Mohanlal, Kochi, News, Birthday Gift, Car, Mohanlal, Suchithra, Celebration, Major Ravi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.