Video | ഈ അളിയന് എന്ത് സംഭവിച്ചു! മാല ചാര്‍ത്തവെ വിവാഹ വേദിയില്‍ നിന്നിരുന്ന വരന്റെ പാന്റ് താഴേയ്ക്ക് അഴിഞ്ഞ് വീണു; ചിരി അടക്കാനാകാതെ വധു, വൈറല്‍ വീഡിയോ

 


ന്യൂഡെല്‍ഹി: (www.kvartha.com) ജീവിതത്തിലെ അസുലഭനിമിഷങ്ങള്‍ എന്നും പലരും ഓര്‍ത്തുവയ്ക്കും. അത്തരത്തില്‍ മറക്കാനാവാത്ത ഒരു ദിനമായി മാറിയിരിക്കുകയാണ് ഒരു യുവാവിന് തന്റെ വിവാഹദിനം. സംഭവത്തിന്റെ രസകരമായ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇത് എപ്പോള്‍ എടുത്തതാണെന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ വീഡിയോയില്‍ പറയുന്നില്ല. 

മാല ചാര്‍ത്തനായി നില്‍ക്കവെ വിവാഹ വേദിയില്‍ നിന്നിരുന്ന വരന്റെ പാന്റ് താഴേയ്ക്ക് അഴിഞ്ഞ് വീഴുന്നതാണ് വീഡിയോ. പിന്നാലെ വരന്‍ വിവാഹവേദിയില്‍ നിന്നും പുറത്ത് കടക്കുന്നത് വീഡിയോയില്‍ കാണാം. 'ഈ അളിയന് എന്ത് സംഭവിച്ചു!' എന്ന കുറിപ്പോടെ @HansaZarooriHai എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  

വീഡിയോ തുടങ്ങുന്നത് വരനും വധുവും പരസ്പരം മാലകള്‍ കൈമാറാന്‍ നില്‍ക്കുന്നിടത്ത് നിന്നാണ്. ഇതിനിടെ മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിക്കുന്നയാള്‍ വരന്റെ പാന്റ്‌സ് ഊരിപ്പോകുന്നത് കാണുകയും ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് അത് ശ്രദ്ധയില്‍പെടുത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇയാള്‍ വരന്റെ മുഴുവന്‍ ചിത്രവും ലഭിക്കുന്നതിനായി ഫോണ്‍ കാമറ ചരിച്ച് പിടിക്കുന്നു.

ഇതിനിടെ വധു വരന്റെ കഴുത്തില്‍ മാലയിടുകയും പിന്നാലെ വരന്‍ വധുവിന്റെ കഴുത്തില്‍ മാല ചാര്‍ത്തുകയും ചെയ്യുന്നു. മാല ഇടുന്നതിനായി വരന്‍ അനങ്ങിയതിന് പിന്നാലെ പാന്റ്‌സ് താഴേക്ക് ഊര്‍ന്ന് ഇറങ്ങുന്നു. എന്നാല്‍ വരന്‍ ഇതേ കുറിച്ച് ബോധവാനായിരുന്നില്ല. തുടര്‍ന്ന് ആരൊക്കെയോ വിളിച്ച് പറയുമ്പോഴാണ് ഇയാള്‍ താഴേക്ക് നോക്കുന്നതും ഊരിപ്പോയ പാന്റ് വലിച്ച് കേറ്റിക്കൊണ്ട് വിവാഹ വേദിയില്‍നിന്ന് ചാടി പോകുന്നതും. അപ്പോഴും ചിരി നിര്‍ത്താനാകാതെ വധു വിവാഹ വേദിയില്‍ പാടുപെടുകയായിരുന്നു. 

Video | ഈ അളിയന് എന്ത് സംഭവിച്ചു! മാല ചാര്‍ത്തവെ വിവാഹ വേദിയില്‍ നിന്നിരുന്ന വരന്റെ പാന്റ് താഴേയ്ക്ക് അഴിഞ്ഞ് വീണു; ചിരി അടക്കാനാകാതെ വധു, വൈറല്‍ വീഡിയോ


വീഡിയോ ഇതിനകം 36000 പേരാണ് കണ്ടത്. നിരവധി പേര്‍ കമന്റുമായെത്തി. 'ജീവിതത്തില്‍ ഒരിക്കലുള്ള സംഭവം എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും... നിമിഷങ്ങള്‍ ആസ്വദിക്കൂ.. ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് സന്തോഷവും ഒരുമയും നല്‍കി അനുഗ്രഹിക്കട്ടെ.' ഒരാള്‍ കുറിച്ചു. 

Keywords:  News, National-News, National, Delhi-News, Humour, New Delhi, Bride, Groom, Video, Twitter, Social Media, Humour-News, Groom's pants fall off at wedding stage, bride cannot stop laughing.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia