Teacher Held | സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ക്ലാസെടുപ്പ്: പെരിങ്ങത്തൂരിലെ സര്‍കാര്‍ അധ്യാപകന്‍ കുടുങ്ങി
May 26, 2023, 22:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാനൂര്‍: (www.kvarth.com) തലശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത ഗവ. വിദ്യാലയത്തിലെ ഹയര്‍സെകന്‍ഡറി വിഭാഗം അധ്യാപകനെ രഹസ്യവിവരം ലഭിച്ചതനുസരിച്ചു വിജിലന്‍സ് പിടികൂടി. പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍സെകന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സമീറാണ് പിടിയിലായത്. തലശേരി കായത്ത് റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുന്നത്.
ബന്ധുവിന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത പെരിങ്ങത്തൂരിലെ ട്യൂഷന്‍ സെന്ററും ഇയാള്‍ക്കുളളതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. വര്‍ഷങ്ങളായി തലശേരിയില്‍ ട്യൂഷനെടുത്തുവരികയും പെരിങ്ങത്തൂരില്‍ ട്യൂഷന്‍ സ്ഥാപനം നടത്തിവരികയുമായിരുന്നു. വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് സമീറിനെ തലശേരിയില്‍ നിന്നും പിടികൂടിയത്.
നേരത്തെ സര്‍കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകന്‍ എന്‍ട്രന്‍സ് കോചിങ് സെന്ററുകളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ക്ലാസെടുക്കുന്നതായുള്ള പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Keywords: Govt teacher taking classes at private tuition Centre; Vigilance Caught, Kannur, News, Vigilance, Tuition Centre, Thalassery, Raid, Register, Salary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.