Follow KVARTHA on Google news Follow Us!
ad

Medicines | ശുഭ വാർത്ത: ഇനി ഫാർമസിയിൽ നിന്ന് ഒറ്റ ഗുളികയും വാങ്ങാം, മുഴുവൻ സ്ട്രിപ്പും വാങ്ങേണ്ടതില്ല; പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ

അനാവശ്യ ചിലവുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം Medicines, Govt plans, Medical Shop Rules, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) മരുന്ന് വാങ്ങുന്നവർക്ക് സന്തോഷവാർത്ത. പല രോഗങ്ങൾക്കും നമുക്ക് ഒന്നോ രണ്ടോ ഗുളികകൾ മാത്രമേ ആവശ്യമുള്ളൂ. പക്ഷേ, ഫാർമസിയിൽ ചെല്ലുമ്പോൾ പലപ്പോഴും സ്ട്രിപ്പ് മുഴുവൻ വാങ്ങേണ്ടി വരുന്നു. സ്ട്രിപ്പ് മുറിച്ചാൽ ഗുളിക മറ്റാരും വാങ്ങില്ല, മുറിച്ചുമാറ്റിയ ഓരോ ഗുളികയിലും കാലഹരണ തീയതി പ്രത്യേകം അടയാളപ്പെടുത്താത്തത് കൊണ്ട് പലരും വാങ്ങാൻ തയ്യാറാവുന്നില്ല തുടങ്ങി പല കാരണങ്ങളും ഫാർമസി ജീവനക്കാർ ഇതിനായി പറയുന്നു. എന്നാൽ ഇനി ഇത് നടക്കില്ല, കാരണം സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു ടാബ്‌ലെറ്റ് പോലും വാങ്ങാനാവും.

News, National, New Delhi, Medicines, Govt Plans, Medical Shop Rules, Complaint,  Govt plans to stop chemists from forcing people to buy entire medicine strips.

മരുന്നുകൾക്കായി വാങ്ങുന്നതിനുള്ള പാഴ് ചിലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പദ്ധതി ഇക്കാര്യത്തിൽ തയ്യാറാക്കി വരികയാണ്. ഇതിന് കീഴിൽ പ്രത്യേക തരം മെഡിസിൻ സ്ട്രിപ്പ് തയ്യാറാക്കും. ഇതോടെ ഒറ്റ ടാബ്‌ലെറ്റ് വാങ്ങാനുള്ള സൗകര്യവും ജനങ്ങൾക്ക് ലഭിക്കും. എല്ലാ ടാബ്‌ലെറ്റിലും തയ്യാറാക്കിയ തീയതി, കാലഹരണപ്പെടൽ തുടങ്ങിയ മറ്റ് പ്രധാന വിവരങ്ങളും ഉണ്ടായിരിക്കും. നിലവിൽ, ഈ വിവരങ്ങൾ സ്ട്രിപ്പിൽ മാത്രമേ ഉണ്ടാവാറുള്ളൂ. അത് ഓരോ ടാബ്‌ലെറ്റിലും ഇനി കാണാനാവും. ഇതോടെ വാങ്ങുന്നതിലും വിൽക്കുന്നതിലും കടയുടമക്കോ ഉപഭോക്താവോ ഒരു പ്രശ്നവും നേരിടേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

മുറിച്ചുമാറ്റാൻ കഴിയുന്ന തരത്തിൽ സുഷിരങ്ങളുള്ള പാക്കിംഗ് ഉപയോഗിക്കാൻ മരുന്ന് വ്യവസായത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്, ഇത് ആവശ്യമായ അളവിൽ മരുന്ന് വിൽക്കുന്നത് എളുപ്പമാക്കും. സ്ട്രിപ്പിന്റെ ഓരോ ഭാഗത്തും കമ്പനികൾ ക്യുആർ കോഡ് ഇടണമെന്നും, അതിലൂടെ ഓരോ ടാബ്‌ലെറ്റിന്റെയും പൂർണ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും നിർദേശിച്ചിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആരോഗ്യ മന്ത്രാലയം, ഡിസിജിഐ തുടങ്ങിയവരുമായി ഇത് ഉടൻ ചർച്ച ചെയ്യുമെന്നാണ് സൂചന. താൽപര്യമില്ലെങ്കിലും കൂടുതൽ മരുന്നുകൾ വാങ്ങേണ്ടിവരുന്നുവെന്ന് കുറച്ച് കാലമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ പരാതികൾ ലഭിച്ച് കൊണ്ടിരിക്കുന്നതും ഇത്തരമൊരു നടപടിക്ക് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചു.

Keywords: News, National, New Delhi, Medicines, Govt Plans, Medical Shop Rules, Complaint,  Govt plans to stop chemists from forcing people to buy entire medicine strips.
< !- START disable copy paste -->

Post a Comment