Governor | പ്രഭാത ഭക്ഷണം കഴിക്കാറില്ല; മുഖ്യമന്ത്രിയുടെ വസതിയിലെ ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
May 24, 2023, 14:23 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും ഇക്കാര്യം കേരള ഹൗസ് ജീവനക്കാരോടു ചോദിച്ചാല്‍ അറിയാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണര്‍ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെയും ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പങ്കെടുക്കാത്തത് ചര്‍ചയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
Keywords: Governor Arif Mohammed Khan says he does not eat breakfast, New Delhi, News, Politics, Controversy, Breakfast, Governor Arif Mohammed Khan, Chief Minister, Pinarayi Vijayan, Media, National.
Keywords: Governor Arif Mohammed Khan says he does not eat breakfast, New Delhi, News, Politics, Controversy, Breakfast, Governor Arif Mohammed Khan, Chief Minister, Pinarayi Vijayan, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.