Fertilizer Subsidy | രാസവള പോഷകാധിഷ്ഠിത സബ്‌സിഡി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാസവള സബ്‌സിഡി പുതുക്കി നിശ്ചയിച്ച് കേന്ദ്രം. 2023-24 സീസണില്‍ റാബി, ഖാരിഫ് വിളകള്‍ക്കുള്ള രാസവളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി പുതുക്കി നിശ്ചയിക്കാന്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

ഖാരിഫ് സീസണിലേക്ക് മാത്രം 1,08,000 കോടി രൂപയുടെ സബ്‌സിഡി ഫോസ്ഫോറ്റിക് ആന്‍ഡ് പൊടാഷ് (പി ആന്‍ഡ് കെ) വളങ്ങളുടെ വിവിധ പോഷകങ്ങളായ നൈട്രജന്‍ (എന്‍), ഫോസ്ഫറസ് (പി), പൊടാഷ്, സള്‍ഫര്‍ (എസ്) എന്നിവയ്ക്ക് നല്‍കുമെന്ന് കേന്ദ്ര രാസവള മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യാന്തര വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടും സബ്‌സിഡി കാരണം രാജ്യത്തു വില പിടിച്ച് നിര്‍ത്താനായതായി മന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ 75 ലക്ഷം മെട്രിക് ടണ്‍ യൂറിയ സ്റ്റോകുണ്ട്. 36 ലക്ഷം മെട്രിക് ടണ്‍ ഡിഎപിയും 45,000 മെട്രിക് ടണ്‍ മറ്റുവളങ്ങളും സ്റ്റോകുണ്ടെന്നും മന്ത്രി പറഞ്ഞു.

യൂറിയയ്ക്ക് 70,000 കോടി രൂപയും (റാബി സീസണില്‍ അനുവദിച്ചത്) ഡിഎപിക്ക് 38,000 കോടി രൂപയും (ഖാരിഫ് സീസണിലേക്ക്) സബ്‌സിഡി നല്‍കും. യൂറിയയുടെ വില ചാക്കിന് 276 രൂപയായി തുടരും. ഡൈ അമോണിയം ഫോസ്‌ഫേറ്റിന്(ഡിഎപി) 1350 രൂപയും മ്യൂറിയേറ്റ് ഓഫ് പൊടാഷിന്(എംഒപി) 734 രൂപയും ആയിരിക്കും ചാക്കിനു വില. നൈട്രജന്‍ ഫോസ്ഫറസ്(എന്‍പി) ചാക്കിന് 1639 രൂപയായിരിക്കും.


Fertilizer Subsidy | രാസവള പോഷകാധിഷ്ഠിത സബ്‌സിഡി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം


Keywords:  News, National-News, Fertilizer-Subsidy, Kharif-Season, Soil-Nutrients, Cabinet-Meeting, Fertiliser-Minister, Mansukh-Mandaviya, National, Agriculture-News, Agriculture, Government to spend Rs 1.08 lakh crore on fertiliser subsidy during Kharif season.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia