SWISS-TOWER 24/07/2023

New Cities | രാജ്യത്ത് 8 പുതിയ നഗരങ്ങൾ കൂടി വരുന്നു; പദ്ധതി സർക്കാർ പരിഗണനയിൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) നിലവിലുള്ള നഗരങ്ങളിലെ ജനസംഖ്യാഭാരം കുറയ്ക്കുന്നതിന് എട്ട് പുതിയ നഗരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര ഭവന, നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നഗരം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക പദ്ധതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഈ പദ്ധതിയുടെ ധനസഹായത്തിൽ കേന്ദ്ര സർക്കാരിന് വലിയ പങ്കുണ്ടായിരിക്കുമെന്നും കേന്ദ്ര ഭവന, നഗരകാര്യ വകുപ്പിന്റെ ജി 20 യൂണിറ്റ് ഡയറക്ടർ എംബി സിംഗ് പറഞ്ഞു.

New Cities | രാജ്യത്ത് 8 പുതിയ നഗരങ്ങൾ കൂടി വരുന്നു; പദ്ധതി സർക്കാർ പരിഗണനയിൽ

പുതിയ നഗരങ്ങളുടെ വികസനം സംബന്ധിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് 26 പുതിയ നഗരങ്ങൾക്കായുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. എട്ട് പേരുകൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പരിഗണിക്കുന്നുണ്ട്. അവയുടെ വികസനത്തിന്റെ സ്ഥലവും സമയക്രമവും ഉടൻ പ്രഖ്യാപിക്കും.

നിലവിലുള്ള നഗരങ്ങൾക്ക് പൗരന്മാരുടെ ആവശ്യങ്ങളുടെ ഭാരം താങ്ങാൻ കഴിയാത്തതിനാൽ രാജ്യത്ത് പുതിയ നഗരങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് സിംഗ് പറഞ്ഞു. ഓരോ പുതിയ നഗരം സ്ഥാപിതമായതിനുശേഷവും 200 കിലോമീറ്റർ ചുറ്റളവിൽ സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, News Delhi, Government, Report,   Government Considering Setting Up 8 New Cities Across India: Report.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia