Follow KVARTHA on Google news Follow Us!
ad

Murder Case | ഗൂഗിൾ ഹിസ്റ്ററിയിൽ തെളിഞ്ഞത് ഒരു കൊലപാതകം! വധക്കേസിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ

2019ൽ തുടങ്ങിയ ബന്ധത്തിന്റെ പരിസമാപ്തിയായിരുന്നു സംഭവം Kerala News, Malayalam News, Murder Case, Suchithra Pillai Murder, പൊലീസ് വാർത്തകൾ
കൊല്ലം: (www.kvartha.com) ബ്യൂട്ടീഷൻ തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീനിലയത്തില്‍ സുചിത്ര പിള്ള (42) വധക്കേസിലെ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് നമ്പ്യാരെ (35) കുടുക്കിയത് ഇയാളുടെ ഗൂഗിളിലെ സെർച്ച് ഹിസ്റ്ററികൾ. കേസിൽ തിങ്കളാഴ്ചയാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി പ്രശാന്തിന് ജീവപര്യന്തം തടവ് വിധിച്ചത്.

News, Kerala, Kollam, Crime, Woman, Murder Case, Police,  Google search history helped convict man for woman's murder

'എങ്ങനെയാണ് (ഒരു ആത്മീയ ഗുരു) തന്റെ ഭാര്യയെ കൊന്നത്?', 2020 മാർച്ച് 20-ന് പ്രശാന്ത് ഗൂഗിൾ സെർച്ചിൽ ടൈപ്പ് ചെയ്തു. മണിക്കൂറുകൾക്ക് ശേഷം, പ്രശാന്ത് സുചിത്ര പിള്ളയെ വാടക വീട്ടിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞു. അന്നു രാത്രി തന്നെ, പ്രശാന്ത് വീണ്ടും ഓൺലൈനിൽ പോയി, മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന് തിരഞ്ഞു, കുറ്റവാളികൾ പൊലീസിനെ കബളിപ്പിക്കുന്ന സിനിമകളും തിരഞ്ഞു. പിന്നീട് ഇയാൾ മൃതദേഹം കഷ്ണങ്ങളാക്കി വീടിനു പിന്നിലെ കുഴിയിൽ തള്ളുകയായിരുന്നു', പൊലീസ് പറഞ്ഞു.

കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് കേസിന്റെ തുടക്കം. തുടർന്ന് നടന്ന അന്വേഷണത്തിൽ ക്രൂരമായ ഒരു കൊലപാതകം പുറത്തുവരികയായിരുന്നു.

'2019ൽ തുടങ്ങിയ ബന്ധത്തിന്റെ പരിസമാപ്തിയായിരുന്നു കൊലപാതകം. പ്രശാന്ത് നമ്പ്യാരുടെ ഭാര്യ യുവതിയുടെ കുടുംബസുഹൃത്തായിരുന്നു. 2019ൽ കുട്ടിയുടെ പേരിടൽ ചടങ്ങിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യം അവളെ ഒരു മൂത്ത സഹോദരിയായി കണക്കാക്കുകയും 'ചേച്ചി' എന്ന് വിളിക്കുകയും ചെയ്തെങ്കിലും അവരുടെ സൗഹൃദം സോഷ്യൽ മീഡിയയിൽ മറ്റൊരുതലത്തിലേക്ക് മാറി. ഒരു സ്വകാര്യ സ്‌കൂളിൽ സംഗീത അധ്യാപികയായി ജോലി ചെയ്തിരുന്ന പ്രശാന്തിന്റെ പാലക്കാട്ടെ കുടുംബ ചടങ്ങുകളിലും സുചിത്ര പങ്കെടുക്കുമായിരുന്നു.

ഫോണിലൂടെ ബന്ധപ്പെട്ട് പ്രശാന്ത് യുവതിയില്‍നിന്നു രണ്ടരലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയില്‍നിന്നു കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി യുവതിയെ തന്ത്രപൂര്‍വം പാലക്കാട് മണലിയിലുള്ള തന്റെ വാടകവീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു', പൊലീസ് പറഞ്ഞു.

കോടതി പ്രശാന്തിന് ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Keywords: News, Kerala, Kollam, Crime, Woman, Murder Case, Police,  Google search history helped convict man for woman's murder.
< !- START disable copy paste -->

Post a Comment