റിപ്പോർട്ട് അനുസരിച്ച്, റെയിൽവേയിലെ ലെവൽ-1 ക്ലാസ്-4 തസ്തികകളിൽ മുൻ അഗ്നിവീരന്മാർക്ക് 10 ശതമാനവും ലെവൽ-2 തസ്തികകളിൽ അഞ്ച് ശതമാനവും സംവരണം നൽകും. കൂടാതെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലും പ്രായത്തിലും ഇളവ് നൽകും. ഇവർ എഴുത്തുപരീക്ഷയ്ക്ക് മാത്രമേ ഹാജരാകേണ്ടതുള്ളൂ. അഗ്നിവീറിന്റെ ആദ്യ ബാച്ചിന് നിശ്ചിത പ്രായപരിധിയിൽ നിന്ന് അഞ്ച് വർഷവും തുടർന്നുള്ള ബാച്ചിന് മൂന്ന് വർഷവും ഇളവുണ്ടാകും. ഈ ഇളവുകൾ നൽകാൻ ഉത്തരവിട്ട് റെയിൽവേ ബോർഡ് എല്ലാ ജനറൽ മാനേജർമാർക്കും കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കേന്ദ്രം ആരംഭിച്ച 'അഗ്നീപഥ്' റിക്രൂട്ട്‌മെന്റ് സ്കീമിന് കീഴിൽ, നാല് വർഷം പൂർത്തിയാകുമ്പോൾ, 25 ശതമാനം അഗ്നിവീരന്മാരെ മാത്രമേ സേനയിൽ നിലനിർത്തൂ, ബാക്കിയുള്ളവർ പിരിഞ്ഞുപോവുകയാണ് ചെയ്യുന്നത്.
സെൻട്രൽ റിസർവ് പൊലീസ് സേനയിലെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾമാർക്ക് അനുവദിച്ച 1,29,929 തസ്തികകളിൽ 10 ശതമാനം മുൻ അഗ്നിവീരന്മാർക്കായി സംവരണം ചെയ്യാൻ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ, അനുവദിച്ച തസ്തികകളിൽ 4,667 തസ്തികകൾ വനിതകൾക്കുള്ളതാണെന്നും അവരുടെ ശമ്പള മെട്രിക്സ് 21,700 രൂപ മുതൽ 69,100 രൂപ വരെയാണെന്നും അവരുടെ വിരമിക്കൽ പ്രായം 60 വയസായിരിക്കുമെന്നും പറയുന്നു.
കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള ഒഴിവുകളുടെ പത്ത് ശതമാനം മുൻ അഗ്നിവീരന്മാർക്കായി സംവരണം ചെയ്യുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഇതിനായി, പ്രായപരിധി 18 നും 23 നും ഇടയിൽ ആയിരിക്കണം. പട്ടികജാതി-പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ഉണ്ടായിരിക്കും.
Keywords: News, National, New Delhi, Railway, Reservation, Agniveers, Recruitment, Govt Jobs, Good News! Railway Announces Reservation and Other Relaxations for Agniveers.
< !- START disable copy paste -->