Gold seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ 2 യാത്രക്കാരില്‍ നിന്ന് പിടികൂടിയത് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കാപ്‌സൂളുകളാക്കി

 


മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാത്രി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദില്‍ (24) നിന്ന് 1095 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ നാലു കാപ്‌സൂളുകളാണ് പിടികൂടിയത്.

Gold seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ 2 യാത്രക്കാരില്‍ നിന്ന് പിടികൂടിയത് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കാപ്‌സൂളുകളാക്കി

സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇര്‍ശാദില്‍ (25) നിന്ന് 1165 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു കാപ്‌സൂളുകളും പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.

ഡെപ്യൂടി കമീഷണര്‍ ജെ ആനന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ട് സലില്‍, മുഹമ്മദ് റജീബ്, ഇന്‍സ്പെക്ടര്‍മാരായ ഹരിസിങ് മീണ, വിഷ്ണു അശോകന്‍, ഹെഡ് ഹവില്‍ദാര്‍മാരായ ഇവി മോഹനന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.

Keywords:  Gold worth Rs 1.25 crore seized from two passengers at Karipur airport, Malappuram, News, Arrest, Passengers, Kozhikode, Police Station, Spice Jet, Air India, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia