Gold Price | സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക്? അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് മറ്റൊരു തിരിച്ചടിയായി ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ച

 


-അഡ്വ. എസ് അബ്ദുല്‍ നാസര്‍

(www.kvartha.com) തകര്‍ച്ചയിലായ യുഎസ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാനുളള ജെപി മോര്‍ഗന്‍ ബാങ്കിന്റെ ശ്രമങ്ങള്‍ നടന്നുവരുന്നു. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യുഎസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വര്‍ണ വില വീണ്ടും 2000 ഡോളര്‍ കടന്ന് 2020 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 40 ഡോളറിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കേരള വിപണിയില്‍ സ്വര്‍ണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ദ്ധിച്ച് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമായി.
     
Gold Price | സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക്? അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് മറ്റൊരു തിരിച്ചടിയായി ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ച

അന്താരാഷ്ട്ര സ്വര്‍ണ വില 2018 ഡോളറിലും, രുപയുടെ വിനിമയ നിരക്ക് 81.80 ലുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നിട്ടുണ്ട്. ബുധനാഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ സുപ്രധാനയോഗമുണ്ട്. പലിശ നിരക്ക് അഞ്ചില്‍ നിന്നും അഞ്ചേകാല്‍ ശതമാനമാക്കി ഉയര്‍ത്തുമെന്ന് സൂചനകള്‍ വരുന്നുണ്ട്.

ബാങ്കുകളുടെ തകര്‍ച്ചയിലും പലിശ നിരക്ക് കൂട്ടുന്നത് സമ്പദ്ഘടനയ്ക്ക് ഉണര്‍വേകുമെന്നുള്ള നീക്കമാണിതിന് പിന്നില്‍. പലിശ നിരക്ക് കൂട്ടില്ലെന്നും സ്റ്റെഡിയായി നിലനിര്‍ത്തുമെന്ന വിലയിരുത്തപ്പെടുന്നവരുമുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ സ്വര്‍ണ വില ഉയരുമെന്ന സൂചനകളാണ് വരുന്നത്.
     
Gold Price | സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക്? അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് മറ്റൊരു തിരിച്ചടിയായി ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ച

ഇന്ത്യയുടെ സ്വര്‍ണ ശേഖരം വര്‍ധിച്ചു

വില കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ദ്ധിപ്പിച്ചു. സിംഗപ്പൂര്‍ സെന്‍ട്രല്‍ ബാങ്ക് 17.3 ടണ്‍ കൂട്ടിച്ചേര്‍ത്തു, മൊത്തം 222.4 ടണ്‍ ആയി ഉയര്‍ന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ അഞ്ച് മാസമായി തുടര്‍ച്ചയായി സ്വര്‍ണം വാങ്ങി, മൊത്തം കരുതല്‍ ശേഖരം 2068 ടണ്ണായി ഉയര്‍ന്നു.
ഇന്ത്യ ഈ കാലയളവില്‍ 7.3 ടണ്‍ കൂട്ടിച്ചേര്‍ത്ത് മൊത്തം കരുതല്‍ ശേഖരം 794.68 ടണ്ണായി ഉയര്‍ത്തി. സെന്‍ട്രല്‍ ബാങ്ക് ഓഫ് തുര്‍ക്കി 15 ടണ്‍ സ്വര്‍ണവും കസാക്കിസ്ഥാന്‍ 10.5 ടണ്‍ സ്വര്‍ണവും വിറ്റഴിച്ചു.

(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)

Keywords: Article, Gold, Gold Price, Gold Rate, Business, Gold Price Prediction.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia