SWISS-TOWER 24/07/2023

Kannur Airport | പറന്നുയരാതെ ചിറകൊടിഞ്ഞ് ഗോ ഫസ്റ്റ്; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിസന്ധിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഗോ ഫസ്റ്റ് നിര്‍ത്തിയതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ രണ്ട് വിമാന കംപനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടികറ്റ് നിരക്ക് എയര്‍ ഇന്‍ഡ്യ കുത്തനെ ഉയര്‍ത്തിയതോടെ യാത്രക്കാരും ഇവിടെ നിന്നും അകലുകയാണ്. കോഴിക്കോടിനെയും നെടുമ്പാശേരിയെയുമാണ് മിക്ക യാത്രക്കാരും ആശ്രയിക്കുന്നത്.
    
Kannur Airport | പറന്നുയരാതെ ചിറകൊടിഞ്ഞ് ഗോ ഫസ്റ്റ്; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിസന്ധിയില്‍

അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പെടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദിനംപ്രതി എട്ട് സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. ദുബൈ, അബുദബി, മസ്‌ക്റ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍,. കണ്ണൂരില്‍ നിന്നും കുവൈറ്റ്, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാന കംപനിയും ഗോ ഫസ്റ്റായിരുന്നു. ബെംഗ്‌ളുറു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു. സര്‍വീസ് നിര്‍ത്തിയതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക.

ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്‍ഡ്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്കും തിരിച്ചടിയായി. വിദേശ വിമാന കംപനികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. അതേസമയം ഗോ എയറില്‍ മാസങ്ങള്‍ക്ക് മുമ്പേ ടികറ്റ് എടുത്തവര്‍ക്ക് തിരികെ തുക കിട്ടാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികളെയും ഇത് പ്രതികൂലമായി ബാധിച്ചു. നാട്ടിലേക്ക് മടങ്ങാനായി ഗോ ഫസ്റ്റിന് ടികറ്റ് എടുത്തവര്‍ക്ക് പണം തിരികെ കിട്ടുന്നില്ലെന്ന് മാത്രമല്ല, കണ്ണൂരിലേക്ക് വരാന്‍ വിമാനങ്ങളില്ലെന്നതും പ്രശ്നം സൃഷ്ടിക്കുന്നു. മറ്റു വിമാനത്താവളങ്ങളിലേക്ക് ടികറ്റ് എടുക്കുമ്പോള്‍ ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്.

Keywords: Kerala News, Malayalam News, Kannur Airport, Go First, Go First crisis hit Kannur Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia