CCTV Footage | 'ഡെല്‍ഹിയില്‍ 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി; 15 ല്‍ അധികം കുത്തേറ്റു, കല്ലുകൊണ്ട് തലയ്ക്കടിച്ചു ; ആളുകള്‍ തടയാതെ നോക്കിനിന്നു'; സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് തിരയുന്നു
May 29, 2023, 15:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയതായി പരാതി. ഡെല്‍ഹിയിലെ രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടാണ് ക്രൂരമായ സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
സംഭവത്തെ കുറിച്ച് ഡെല്‍ഹി ഡെപ്യൂടി പൊലീസ് കമീഷണര്‍ സുമന്‍ നാല്‍വ പറയുന്നത്:
പെണ്‍കുട്ടിക്ക് 15ലധികം കുത്തേറ്റതായി പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. സഹില്‍ എന്നയാളാണ് പ്രതി. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.
ആക്രമണം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരവും ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. അതിനുശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസിന് നോടീസ് നല്‍കിയതായി ഡെല്‍ഹി വനിതാ പാനല്‍ മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. കുറ്റകൃത്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നിരവധി ആളുകള്‍ കൃത്യം നടത്തുന്നത് കണ്ടെങ്കിലും ആരും തടുക്കാന്‍ ശ്രമിച്ചില്ല. ഡെല്‍ഹി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അങ്ങേയറ്റം സുരക്ഷിതമല്ലാത്തതായി മാറിയിരിക്കുന്നു എന്നും സ്വാതി മലിവാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് ഡെല്‍ഹി ഡെപ്യൂടി പൊലീസ് കമീഷണര്‍ സുമന്‍ നാല്‍വ പറയുന്നത്:
പെണ്‍കുട്ടിക്ക് 15ലധികം കുത്തേറ്റതായി പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. സഹില്‍ എന്നയാളാണ് പ്രതി. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.
ആക്രമണം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരവും ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. അതിനുശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Keywords: Girl Found Dead in House, New Delhi, News, Murder, Police, CCTV, Missing, Attack, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.