Follow KVARTHA on Google news Follow Us!
ad

Karnataka Ministers | മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ധനവകുപ്പും; ഡികെ ശിവകുമാറിന് ജലവിഭവം, ഒപ്പം ബെംഗ്ളുറു നഗര വികസനത്തിന്റെ ചുമതലയും; ആഭ്യന്തരം ഡോ. ജി പരമേശ്വരയ്ക്ക്; കെ ജെ ജോർജിന് ഊർജം; സമീർ അഹ്‌മദ്‌ ഖാന് വഖഫ്, ന്യൂനപക്ഷ ക്ഷേമം; ഹജ്ജ് റഹീം ഖാന്; കർണാടകയിൽ സമ്പൂർണ മന്ത്രിസഭ നിലവിൽ വന്നു; മന്ത്രിമാരും വകുപ്പുകളും അറിയാം

ശനിയാഴ്ച പുതുതായി 24 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്, Karnataka Ministers, Portfolios, Siddaramaiah News, Karnataka News, ദേശീയ വാർത്തകൾ
ബെംഗ്ളുറു: (www.kvartha.com) അധികാരമേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ധനവകുപ്പിൽ തുടരും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബെംഗ്ളുറു വികസന, ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മലയാളിയായ കെ ജെ ജോർജിന് ഊർജ വകുപ്പും എം ബി പാട്ടീലിന് വ്യവസായവും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച പുതുതായി 24 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും മുൻ മന്ത്രിമാർക്കും രണ്ടാം പട്ടികയിൽ പാർട്ടി അവസരം നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ആർ ഗുണ്ടു റാവുവിന്റെ മകൻ ദിനേഷ് ഗുണ്ടു റാവുവും എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയും മന്ത്രിസ്ഥാനം നേടിയവരിൽ ഉൾപ്പെടുന്നു. എന്നാൽ, ലെജിസ്ലേറ്റീവ് കൗൺസിലിലും നിയമസഭയിലും അംഗമല്ലാത്ത കോൺഗ്രസ് ദേശീയ സെക്രട്ടറി എൻഎസ് ബോസരാജുവും ഇടം നേടിയിട്ടുണ്ട്.

Karnataka, Siddaramaiah, Finance, DK Shivakumar, Water Resources, Ministers, Bangalore, K J George, Zameer Ahmed Khan,  Full List Of Karnataka Ministers And Their Portfolios.

 
കർണാടക മന്ത്രിമാരും വകുപ്പുകളും

1. സിദ്ധരാമയ്യ (മുഖ്യമന്ത്രി) - ധനകാര്യം, ഭരണപരിഷ്കാരങ്ങൾ, ഇന്റലിജൻസ്, ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്, മറ്റുള്ളവർക്ക് നൽകിയിട്ടില്ലത്ത മറ്റ് വകുപ്പുകൾ
2. ഡി കെ ശിവകുമാർ (ഉപമുഖ്യമന്ത്രി) - മേജർ & മീഡിയം ജലവിഭവം, ബെംഗളൂരു നഗര വികസനം
3. ഡോ. ജി പരമേശ്വർ - ആഭ്യന്തരം (ഇന്റലിജൻസ് ഒഴികെ)
4. എച്ച് കെ പാട്ടീൽ- നിയമ, പാർലമെന്ററി കാര്യം, മൈനർ ഇറിഗേഷൻ
5. കെ എച്ച് മുനിയപ്പ - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യങ്ങൾ
6. കെ ജെ ജോർജ് - ഊർജം.
7. എം ബി പാട്ടീൽ - വലിയ - ഇടത്തരം വ്യവസായം, ഐടി - ബിടി
8. രാമലിംഗറെഡ്ഡി - ഗതാഗതം
9. സതീഷ് ജാരക്കിഹോളി - പൊതുമരാമത്ത്

10. പ്രിയങ്ക് ഖാർഗെ - ഗ്രാമവികസനം, പഞ്ചായത്ത് രാജ്
11. സമീർ അഹ്‌മദ്‌ ഖാൻ - പാർപ്പിടം, വഖഫ്, ന്യൂനപക്ഷ ക്ഷേമം
12. കൃഷ്ണ ബൈരഗൗഡ - റവന്യൂ
13. ദിനേശ് ഗുണ്ടുറാവു - ആരോഗ്യ കുടുംബക്ഷേമം
14. എൻ ചാലുവരയസ്വാമി - കൃഷി
15. കെ വെങ്കിടേഷ് - മൃഗസംരക്ഷണവും സെറികൾച്ചറും
16. എച്ച് സി മഹാദേവപ്പ - സാമൂഹ്യ ക്ഷേമം
17. ഈശ്വർ ഖന്ദ്രെ - വനം, ജൈവ വൈവിധ്യം, പരിസ്ഥിതി
18. കെ എൻ രാജണ്ണ - സഹകരണം
19. ശരണബാസപ്പ ദർശനപൂർ - ചെറുകിട വ്യവസായങ്ങൾ, പൊതുമേഖലാ വ്യവസായങ്ങൾ
20. ശിവാനന്ദ പാട്ടീൽ - തുണിത്തരങ്ങൾ, പഞ്ചസാര, കാർഷിക വിപണി, കരിമ്പ് വികസനം

21. തിമ്മാപൂർ രാമപ്പ ബാലപ്പ - എക്സൈസ്
22. എസ് എസ് മല്ലികാർജുൻ - മൈനിംഗ്, ജിയോളജി, ഹോർട്ടികൾച്ചർ
23. തംഗദഗി ശിവരാജ് സംഗപ്പ - പിന്നാക്ക വിഭാഗം, എസ് സി - എസ് ടി ക്ഷേമം
24. ശരൺ പ്രകാശ് പാട്ടീൽ - ഉന്നത വിദ്യാഭ്യാസം
25. മങ്കൽ വൈദ്യ - മത്സ്യബന്ധനം, തുറമുഖങ്ങൾ, ഉൾനാടൻ ഗതാഗതം
26. ലക്ഷ്മി ഹെബ്ബാൾക്കർ - സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, വികലാംഗരുടെയും മുതിർന്ന പൗരന്മാരുടെയും ശാക്തീകരണം
27. റഹീം ഖാൻ - ഹജ്ജ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ
28. ഡി സുധാകർ - അടിസ്ഥാന സൗകര്യ വികസനം, സ്ഥിതിവിവരക്കണക്ക്, ആസൂത്രണം
29. സന്തോഷ് ലാഡ് - തൊഴിൽ, നൈപുണ്യ വികസനം
30. എൻ എസ് ബോസരാജു - ടൂറിസം, ശാസ്ത്രം, സാങ്കേതികവിദ്യ

31. ബൈരതി സുരേഷ - നഗരവികസനവും നഗരാസൂത്രണവും
32. മധു ബംഗാരപ്പ - പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം
33. ഡോ. എം സി സുധാകർ - മെഡിക്കൽ വിദ്യാഭ്യാസം
34. ബി നാഗേന്ദ്ര - യുവജനങ്ങളും കായികവും, കന്നഡയും സംസ്കാരവും.

Keywords: Karnataka, Siddaramaiah, Finance, DK Shivakumar, Water Resources, Ministers, Bangalore, K J George, Zameer Ahmed Khan,  Full List Of Karnataka Ministers And Their Portfolios.

Post a Comment