Follow KVARTHA on Google news Follow Us!
ad

Health card | ഹെല്‍ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കഴിഞ്ഞ 2 ദിവസങ്ങളിലായി പരിശോധന നടത്തിയത് 606 സ്ഥാപനങ്ങളില്‍. പോരായ്മകള്‍ കണ്ടെത്തിയത് 101 ഇടങ്ങളില്‍ Food Safety Department, Inspection, Kerala News
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഹെല്‍ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപോ സ്റ്റികറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Food safety department to take strict action against those who do not have health card, Thiruvananthapuram, News, Inspection, Health Minister, Veena George, Food, Warning, Health, Kerala

ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പെടെ അറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോടീസ് നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെല്‍ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്സലില്‍ മുന്നറിയിപ്പോടു കൂടിയ സ്റ്റികര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി.

Keywords: Food safety department to take strict action against those who do not have health card, Thiruvananthapuram, News, Inspection, Health Minister, Veena George, Food, Warning, Health, Kerala. 

Post a Comment