Accidental Death | തമിഴ് നാട് തെങ്കാശിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിലെ 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു

 


തെന്മല: (www.kvartha.com) തമിഴ് നാട് തെങ്കാശിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലിന് സമീപം ബുധനാഴ്ച വൈകിട്ട് ആയിരുന്നു അപകടം.

Accidental Death | തമിഴ് നാട് തെങ്കാശിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിലെ 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു

പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാള്‍, മനോജ് കുമാര്‍ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ അഞ്ചുപേരും മരിച്ചു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തെങ്കാശി ജില്ലാ കലക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു. തെങ്കാശി ജില്ലാ പൊലീസ് സൂപ്രണ്ട് സാംസണ്‍ അപകടസ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം ശങ്കരന്‍കോവില്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Five of family killed in road accident near Sankarankovil, Chennai, News, Accidental Death, Injury, Temple, Family, Collector, Probe, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia