ശ്രീദേവിയുടെ അനാദി കടയ്ക്ക് ഒരുലക്ഷം രൂപയുടെയും തമിഴ്നാട് സ്വദേശിനി വളളിയമ്മയുടെയും ആക്രികട കത്തിയതില്‍ രണ്ടരലക്ഷം രൂപയുടെ നഷ്ടവും തളിപറമ്പിലെ കോടി വീട്ടില്‍ പത്മനാഭന്റെ ഉടമസ്ഥതയിലുളള കെട്ടിടം കത്തിനശിച്ചതില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.
കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നും ഉയര്‍ന്ന തീ ആക്രി കടയിലേക്ക് പടരുകയായിരുന്നു. വ്യാപാരികളും പ്രദേശവാസികളും ഒപ്പം ഇരിട്ടിയില്‍നിന്നും തളിപറമ്പില്‍ നിന്നും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. പയ്യാവൂര്‍ പൊലീസും ഗ്രാമപഞ്ചായത് ഭരണസമിതി അംഗങ്ങളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
Keywords: Fire in Payyavoor: Traders report a loss of Rs 5 lakh, Payyavoor, Kannur, News, Fire, Traders, Fire Force, Natives, Police, Kerala.