Follow KVARTHA on Google news Follow Us!
ad

AI camera | വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ എഐ കാമറാ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ്; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോടിസ് അയക്കും Fines For Traffic Violations, AI camera, മലയാളം-വാർത്തകൾ,Kerala-News
തിരുവനന്തപുരം: (www.kvartha.com) വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ എഐ കാമറാ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കി തുടങ്ങാന്‍ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനാണ് തീരുമാനം. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു.

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോടിസ് അയക്കാനാണ് തീരുമാനം. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ഇപ്പോള്‍ കാമറയില്‍ പെടുന്നു എന്നതുകൊണ്ടുതന്നെ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും നോടിസ് അയക്കേണ്ടി വരും.

Fines for traffic violations flagged by AI cameras from June 5 after Industries department's okay, Thiruvananthapuram, News, Politics, AI cameras, Fine, Notice, Employees, Traffic, Kerala

എന്നാല്‍ ഇത്രയും പേര്‍ക്ക് നോടീസ് അയക്കണമെങ്കില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. നിലവില്‍ 146 ജീവനക്കാരെയാണ് നോടിസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പരമാവധി 25,000 നോടിസ് മാത്രമേ ഒരു ദിവസം അയക്കാനാവൂ. അതുകൊണ്ടുതന്നെ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.

ജീവനക്കാര്‍ അധികമാകുന്നതോടെ ചിലവും കൂടും. ജീവനക്കാര്‍ ശമ്പളവും നല്‍കണം. നോടിസ് അയക്കാനുള്ള ചിലവും അനുവദിച്ചതിനാല്‍ കൂടുതലാകുമെന്ന പരാതിയും കെല്‍ട്രോണിനുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമ ധാരണാപത്രത്തില്‍ വ്യക്തത വരുത്തും.

Keywords: Fines for traffic violations flagged by AI cameras from June 5 after Industries department's okay, Thiruvananthapuram, News, Politics, AI cameras, Fine, Notice, Employees, Traffic, Kerala.

Post a Comment