Chief Minister | പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക് കേടായി, പുതിയത് നല്‍കിയെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

 


ADVERTISEMENT

കോട്ടയം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക് കേടായി. നാഗമ്പടത്തെ പൊതുവേദിയില്‍ ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് മൈക് കേടായത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.

മൈകിന്റെ കണക്ഷന്‍ വയറില്‍ നിന്നുള്ള തകരാര്‍ മൂലം മൂന്നു തവണ ചെറിയ ശബ്ദം ഉണ്ടാവുകയും പൊടുന്നനെ മൈക് കേടാവുകയുമായിരുന്നു. ഉടന്‍തന്നെ വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വിഎന്‍ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

Chief Minister | പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക് കേടായി, പുതിയത് നല്‍കിയെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

ഉദ്യോഗസ്ഥന്‍ അവിടെ ഉണ്ടായിരുന്ന വേറെ രണ്ടു മൈക് കൊണ്ടുവന്നെങ്കിലും അത് ശരിയായില്ല. മൂന്നാമത്തെ മൈക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുകയായിരുന്നു. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മൈക് കേടായത് സംബന്ധിച്ച് പൊതുവേദിയില്‍ ഒരക്ഷരം പോലും മിണ്ടിയില്ല.

Keywords:  Faulty mic connection; Chief Minister's speech interrupted, Kottayam, News, Politics, Inauguration, Chief Minister, Pinarayi Vijayan, Minister, VN Vasavan, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia