എന്തിനാണ് ആർസിബി താരം തന്നെയും ടീമിനെയും നിരന്തരം അധിക്ഷേപിക്കുന്നതെന്ന് കൈൽ മേയേഴ്‌സ്, വിരാട് കോഹ്‌ലിയോട് ചോദിച്ചപ്പോഴാണ് എല്ലാം ആരംഭിച്ചതെന്നും അവിടെ നിന്ന് കാര്യങ്ങൾ മോശമായി മാറാൻ തുടങ്ങിയതെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 'കോഹ്‌ലിയും കെയ്‌ൽ മെയേഴ്‌സും സംസാരിക്കുന്നത് നിങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടാകണം, എന്തിനാണ് തുടർച്ചയായി അധിക്ഷേപിക്കുന്നതെന്ന് മേയേഴ്‌സ് വിരാടിനോട് ചോദിക്കുകയായിരുന്നു. അതിന് മറുപടിയായി കോഹ്‌ലി എന്തിനാണ് തുറിച്ചുനോക്കുന്നത് എന്ന് ചോദിച്ചു. കോഹ്‌ലി നവീൻ ഉൾ ഹഖിനെ തുടർച്ചയായി അധിക്ഷേപിക്കുന്നുവെന്ന് നേരത്തെ ലഖ്‌നൗ ബൗളർ അമിത് മിശ്ര അമ്പയറോട് പരാതിപ്പെട്ടിരുന്നു.
മെയേഴ്സിനെക്കുറിച്ച് വിരാട് അഭിപ്രായപ്പെട്ടപ്പോൾ, ഗംഭീർ കാര്യത്തിന്റെ ഗൗരവം മനസിലാക്കുകയും വിഷയം കൂടുതൽ മുന്നോട്ട് പോകാതിരിക്കാൻ മെയേഴ്സിനെ തന്റെ ഭാഗത്തേക്ക് വലിച്ചിടുകയും ചെയ്തു. ഗംഭീറിന്റെ മനോഭാവം കോഹ്‌ലിക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് ഗംഭീർ, കൊഹ്‌ലിയോട് ചോദിച്ചു. ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല, എന്തിനാണ് നിങ്ങൾ ഇടയ്ക്ക് കയറുന്നത് എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. നിങ്ങൾ എന്റെ കളിക്കാരനെ അധിക്ഷേപിക്കുന്നത്, എന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നത് പോലെയാണെന്ന് ഗൗതം പ്രതികരിച്ചു. അപ്പോൾ നിങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക എന്നായിരുന്നു വിരാടിന്റെ മറുപടി. ഇനി എനിക്ക് നിങ്ങളിൽ നിന്ന് പഠിക്കാനുണ്ട് എന്നതായിരുന്നു ഗംഭീറിന്റെ അവസാന പ്രതികരണം', ദൃക്‌സാക്ഷി പറഞ്ഞു.
Keywords: News, National, New Delhi, IPL, Virat Kohli, Gautam Gambhir, Eyewitness Reveals What Virat Kohli And Gautam Gambhir Said During Heated Spat.
< !- START disable copy paste -->