Cabinet Meeting | പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ മുദ്ര വിലയിലും രെജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്; അഴീക്കോട് - മുനമ്പം പാലം നിര്‍മാണത്തിന്റെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ തീരുമാനം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പൊതു താല്‍പര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ഭൂരഹിതരായ ബി.പി.എല്‍ കാറ്റഗറിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന 'കുടുംബം' എന്ന നിര്‍വ്വചനത്തില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള ആള്‍ക്കാര്‍ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും. 

ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്‌സ്  ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും. 

മേല്‍പറഞ്ഞ ഇളവുകള്‍ നല്‍കി ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള അധികാരം  നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കും. ഉത്തരവ്  ജില്ലാ കളക്ടറുടെ ശിപാര്‍ശ പ്രകാരമായിരിക്കണം. ഇതില്‍ പെടാത്ത പൊതു താല്‍പര്യവിഷയങ്ങളില്‍  നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം നടപടികള്‍ സ്വീകരിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

തൃശ്ശൂര്‍ ജില്ലയിലെ തീരദേശ ഹൈവേയിലെ  അഴീക്കോട് - മുനമ്പം പാലം നിര്‍മ്മാണത്തിന് ക്ഷണിച്ച ടെണ്ടര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.

Cabinet Meeting | പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ മുദ്ര വിലയിലും രെജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്; അഴീക്കോട് - മുനമ്പം പാലം നിര്‍മാണത്തിന്റെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ തീരുമാനം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ


Keywords:  News, Kerala-News, Kerala, News-Malayalam, Thiruvananthapuram, Cabinet Decision, Politics, Political, Executive, Exemption in stamp duty and registration fee on transfer of land for public projects.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script