Follow KVARTHA on Google news Follow Us!
ad

Probe | ട്വിറ്റര്‍ ആസ്ഥാനം ഹോടെലാക്കി മാറ്റിയെന്ന പരാതിയില്‍ സിഇഒ ഇലോണ്‍ മസ്‌കിനെതിരെ അന്വേഷണം

കെട്ടിടനിര്‍മാണനിയമം ലംഘിച്ചാണ് മാറ്റം വരുത്തിയതെന്നാണ് ആരോപണം Elon Musk, Complaint, Probe, Malayalam News, ലോക-വാർത്തകൾ
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com) ട്വിറ്റര്‍ ആസ്ഥാനം ഹോടെലാക്കി മാറ്റിയെന്ന പരാതിയില്‍ സിഇഒ ഇലോണ്‍ മസ്‌കിനെതിരെ അന്വേഷണം. ആറു മുന്‍ ജീവനക്കാരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. രാത്രി വൈകിയും ജീവനക്കാരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് കംപനിയുടെ ആസ്ഥാനം 'ട്വിറ്റര്‍ ഹോടെല്‍' ആയി മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.

കെട്ടിടനിര്‍മാണനിയമം ലംഘിച്ചാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാന മന്ദിരത്തിന് മാറ്റം വരുത്തിയതെന്നാണ് ആരോപണം. മസ്‌കിന്റെ ടീം മനഃപൂര്‍വം തുടര്‍ചയായി ഫെഡറല്‍ നിയമലംഘനം നടത്തിയെന്ന് മേയ് 16ന് ഡെലവെയര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നു. കംപനിയുടെ ഓഫിസില്‍ സുരക്ഷിതമല്ലാത്ത മാറ്റങ്ങള്‍ ഇവര്‍ വരുത്തിയെന്നും പരാതിയില്‍ പറയുന്നു.

Elon Musk Faces Probe Over Turning Twitter Headquarters Into 'Hotel Rooms', San Francisco, Complaint, Probe, Court, News, Media, Report, Allegation, World.

പരാതി ഇങ്ങനെ:


കംപനി ആസ്ഥാനത്തെ മുറികള്‍ ഹോടെല്‍ മുറികളാക്കി മാറ്റാന്‍ എക്സ് കോര്‍പറേഷന്‍ ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. ഫര്‍ണിചറുകള്‍ ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഉള്ള താത്കാലിക വിശ്രമ സ്ഥലങ്ങള്‍ മാത്രമാണിതെന്ന് ഭൂവുടമയോടും കെട്ടിടപരിശോധനയ്ക്ക് വരുന്ന ഇന്‍സ്‌പെക്ടര്‍മാരോടും കള്ളം പറയാനും നിര്‍ദേശിച്ചു.

ഇതിലൂടെ വാടകയ്ക്കും മറ്റുമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ ലാഭിക്കാനാണ് മസ്‌ക് ലക്ഷ്യമിട്ടത്. ഡിസംബര്‍ 2022 ന് മസ്‌ക് ഓഫിസ് മുറി കിടപ്പ് മുറിയാക്കി മാറ്റിയിരുന്നു. ഈ വിവരങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു- എന്നും മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Keywords: Elon Musk Faces Probe Over Turning Twitter Headquarters Into 'Hotel Rooms', San Francisco, Complaint, Probe, Court, News, Media, Report, Allegation, World. 

Post a Comment