Follow KVARTHA on Google news Follow Us!
ad

Dubai Metro | സാങ്കേതിക തകരാർ: വീണ്ടും തടസം നേരിട്ട ദുബൈ മെട്രോ സർവീസ് പുനരാരംഭിച്ചു

വ്യാഴാഴ്ചയും സമാന സംഭവം ഉണ്ടായിരുന്നു UAE News, Dubai RTA, ഗൾഫ് വാർത്തകൾ, Dubai Metro, Red Line
ദുബൈ: (www.kvartha.com) സാങ്കേതിക തകരാർ മൂലം തടസം നേരിട്ട ദുബൈ മെട്രോ സർവീസ് വീണ്ടും പുനരാരംഭിച്ചതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ട്വിറ്ററിൽ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് റെഡ് ലൈനിലെ സർവീസുകളിൽ തടസം നേരിട്ടത്.

News, World, Dubai Metro, International, UAE, Dubai RTA, Red Line,  Dubai Metro Red Line service back on track after delay.

സാങ്കേതിക തകരാറാണ് സർവീസുകളെ ബാധിച്ചതെന്ന് ആർടിഎ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. രാവിലെ 9.30ഓടെയാണ് തടസം തുടങ്ങിയതെന്ന് യാത്രക്കാർ പറയുന്നു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോഴാണ് ട്രെയിൻ പണിമുടക്കിയതെന്ന് യാത്രക്കാരിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

രാവിലെ 10.28 ഓടെ സർവീസുകൾ സാധാരണ നിലയിലായതായി അതോറിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച, റെഡ് ലൈനിലെ ജിജിഐസിഒ സ്റ്റേഷനിലും സാങ്കേതിക തകരാർ റിപോർട് ചെയ്തിരുന്നു. ഇത് മെട്രോ സർവീസുകൾ തടസപ്പെടുത്താൻ ഇടയാക്കി. യാത്രക്കാരെ എത്തിക്കാൻ ബസുകൾ ഏർപ്പെടുത്തിയിരുന്നു.

Keywords: News, World, Dubai Metro, International, UAE, Dubai RTA, Red Line,  Dubai Metro Red Line service back on track after delay.
< !- START disable copy paste -->

Post a Comment