Follow KVARTHA on Google news Follow Us!
ad

Sandeep | ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍

ജയില്‍ സൂപ്രണ്ടിന് നല്‍കിയ മൊഴി പുറത്ത് Dr Vandana murder Case News, Accused Sandeep Statement-News, Kerala News
തിരുവനന്തപുരം: (www.kvartha. com) ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയെന്ന കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. 

സന്ദീപിന്റെ മൊഴി ഇങ്ങനെ: 

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമം. വന്ദനയെ ലക്ഷ്യംവച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു.

സമീപവാസികളില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു.

എന്നാല്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്ന് ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന്റെ നാലാം നാളായ ശനിയാഴ്ച, സന്ദീപ് സാധാരണ അവസ്ഥയിലായിരുന്നു. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിക്കുകയായിരുന്നു.

Dr Vandana murder: Accused Sandeep has no mental health issues, says doctor, Thiruvananthapuram, News, Doctor, Police, Attack, Hospital, Treatment, Drugs, Kerala

മാനസിക ആരോഗ്യപ്രശ്‌നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.

സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 

Keywords: Dr Vandana murder: Accused Sandeep has no mental health issues, says doctor, Thiruvananthapuram, News, Doctor, Police, Attack, Hospital, Treatment, Drugs, Kerala. 

Post a Comment