Follow KVARTHA on Google news Follow Us!
ad

Chennithala | ഡോ. വന്ദന ദാസിന്റെ മരണം കേരള പൊലീസിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം; ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമെന്നും രമേശ് ചെന്നിത്തല

ഉണ്ടായിക്കൊണ്ടിരിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍ #Dr-Vandana-Das-Murder-News, #Ramesh-Chennithala-News, #കേരള-വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കേരള പൊലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന ദാസിന്റെ ദാരുണ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട് കേള്‍ വിയില്ലാത്ത സംഭവങ്ങളാണ് പൊലീസിന്റെയും സര്‍കാരിന്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

റിമാന്‍ഡ് പ്രതിയെ വിലങ്ങുവെക്കാതെ കൊണ്ടുപോയത് വീഴ്ച തന്നെയാണ്. പ്രതിയുടെ അക്രമ സ്വഭാവം മനസ്സിലായിട്ടും പൊലീസ് മുന്‍കരുതല്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഒരു വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Dr Vandana Das Murder: Ramesh Chennithala Criticized LDF Govt and Health Minister, Thiruvananthapuram, News, Criticism, Police, LDF Govt, Minister Veena George, Ramesh Chennithala, Statement, Kerala.

മരണം സംബന്ധിച്ച് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അക്രമം തടയുന്നതില്‍ എക്സ്പീരിയന്‍സ് ഇല്ലായിരുന്നുവെന്നാണു മന്ത്രി പറഞ്ഞത്. വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ. ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവനയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ വീഴ്ച കാമറ വെച്ച് സ്വകാര്യ കംപനികള്‍ അടക്കമുള്ളവരുടെ കീശ വീര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന സര്‍കാര്‍ സ്വന്തം വീഴ്ച കാണുന്നില്ല. ഇത് കാരണം വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Dr Vandana Das Murder: Ramesh Chennithala Criticized LDF Govt and Health Minister, Thiruvananthapuram, News, Criticism, Police, LDF Govt, Minister Veena George, Ramesh Chennithala, Statement, Kerala.

Post a Comment