അതേസമയം, മുസ്ലിം ലീഗിലെ ഒരു വിഭാഗത്തെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും കരുനീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു. താനൂര്‍ ബോടപകടത്തെ തുടര്‍ന്ന് മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയ കടുത്ത വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷ തെളിവാണ് വയനാട് ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ യഹ്യാഖാനെ പദവിയില്‍ നിന്ന് നീക്കിക്കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെന്നും ജലീല്‍ പോസ്റ്റില്‍ കുറിച്ചു.
എംകെ മുനീറിനെയും കെഎം ശാജിയേയും മുന്‍നിര്‍ത്തി കോണ്‍ഗ്രസ് കളിക്കുന്ന 'ലീഗ് പിളര്‍ത്തല്‍ രാഷ്ട്രീയം' മുന്നേറവെയാണ് ലീഗിലെ കോണ്‍ഗ്രസ് ചാരന്‍മാര്‍ക്കുള്ള കടുത്ത മുന്നറിയിപ്പ് നേതൃത്വം നല്‍കിയതെന്നും ജലീല്‍ കുറിക്കുന്നു. മുസ്ലിംലീഗ് യുഡിഎഫ് മുന്നണി വിട്ടാല്‍ ഒരു വിഭാഗം ലീഗുകാരെ കോണ്‍ഗ്രസുകാരാക്കി തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നും കര്‍ണാടക സംസ്ഥാന മുസ്ലിംലീഗ് ജെനറല്‍ സെക്രടറിയും ലീഗിന്റെ എംഎല്‍എയുമായിരുന്ന ഖമറുല്‍ ഇസ്ലാമിനെ മറുകണ്ടം ചാടിച്ച് കോണ്‍ഗ്രസിലെത്തിച്ച് മന്ത്രിയാക്കിയ 'ഡികെ തന്ത്രം' കേരളത്തില്‍ പയറ്റി ലീഗിലെ ഒരു വിഭാഗത്തെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ജലീല്‍ പറയുന്നു.
'കോണ്‍ഗ്രസ് അഡിക്ടഡ് ലീഗുകാരെ മുസ്ലിംലീഗില്‍ തന്നെ ഉണ്ടാക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. ആ അഡിക്ഷന് നിന്ന് കൊടുത്താല്‍ പിന്നെ ലീഗുണ്ടാവില്ലെന്ന് ലീഗ് സംസ്ഥാന ലീഡര്‍ഷിപിന് നന്നായറിയാം. ലീഗ് പ്രവര്‍ത്തകര്‍ക്ക് ലീഗാണ് ലഹരിയാകേണ്ടത്, കോണ്‍ഗ്രസല്ല. ലീഗുകാര്‍ക്ക് നേതാവാകേണ്ടത് രാഹുല്‍ഗാന്ധിയല്ല, പാണക്കാട് തങ്ങളാണ്. ലീഗ് പ്രവര്‍ത്തകര്‍ മാറോട് ചേര്‍ത്തുവെക്കേണ്ടത് കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയല്ല, ലീഗിന്റെ അര്‍ധചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാകയാണ്. ലീഗ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലെ പ്രബല ഘടകകക്ഷിയാണ്, അല്ലാതെ വിനീത വിധേയനല്ല.
ഈ വസ്തുത ലീഗണികള്‍ മനസിലാക്കിയില്ലെങ്കില്‍ അധികം വൈകാതെ മുസ്ലിംലീഗ് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി മാറും', ജലീല്‍ എഴുതി.
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
Keywords: Malayalam News, Kerala News, KT Jaleel News, Muslim League, Politics, Political News, Kerala Muslim League, Muslim League News, Dr KT Jaleel's certificate for Muslim League.
< !- START disable copy paste -->