Follow KVARTHA on Google news Follow Us!
ad

Allegations | 'വിവാഹേതര ബന്ധങ്ങളും, സ്ത്രീധന പീഡനവും'; മുഹമ്മദ് ശമിക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ സുപ്രീം കോടതിയില്‍; നിയമത്തിന് മുന്നില്‍ സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്നും ഹസിന്‍ ജഹാന്‍

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മാപ്പ് പറയുമെന്ന് താരം Dowry-Demands, Extramarital-Affairs, Mohammed-Shami, Hasin-Jahan, SC
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം മുഹമ്മദ് ശമിക്കെതിരെ പരാതിയുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ശമിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കഴിഞ്ഞ നാല് വര്‍ഷമായി കാരണം കൂടാതെ തെറ്റായി സ്റ്റേ ചെയ്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ വഴി ഹസിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

ശമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി കൊല്‍കത ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍കതയിലെ സെഷന്‍സ് കോടതിയാണ് മുഹമ്മദ് ശമിക്കെതിരായ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്.

ദേശീയ ടീമിനൊപ്പം പര്യടനം നടത്തുമ്പോഴും താരം വേശ്യകളുമായി വിവാഹേതര ബന്ധങ്ങള്‍ തുടര്‍ന്നിരുന്നുന്നെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ ഹസിന്‍ ജഹാന്റെ ഹര്‍ജിയിലുണ്ട്. ക്രികറ്റ് യാത്രകളില്‍ ബിസിസിഐ അനുവദിക്കുന്ന മുറികളില്‍വച്ച് ശമി അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടാറുണ്ടെന്നാണു പരാതി.

ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ശമിയും കുടുംബവും ഉപദ്രവിച്ചു. സമി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടു. ശമിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ ഹസിന്‍ ജഹാന്‍ കൊല്‍കത ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി കേസില്‍ വിചാരണ നടക്കുന്നില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹസിന്‍ ജഹാന്‍ പരാതിപ്പെട്ടു.

'നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പേരില്‍ പരിഗണന ലഭിക്കരുത്. നാലു വര്‍ഷത്തോളമായി കേസില്‍ വിചാരണ നടക്കുന്നില്ല. അതുകൊണ്ട് സ്റ്റേ തുടരുകയാണ്.' ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പറഞ്ഞു.

2012ലെ ഐപിഎല്‍ കാലത്താണ് ഹസിന്‍ ജഹാനും മുഹമ്മദ് ശമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളര്‍ന്നാണ് വിവാഹത്തിലെത്തിയത്. പ്രായത്തില്‍ തന്നേക്കാള്‍ 10 വയസ് മൂത്ത ഹസിന്‍ ജഹാനെ 2014 ജൂണ്‍ ആറിനാണ് മുഹമ്മദ് ശമി വിവാഹം ചെയ്തത്. 2018 മുതല്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നു.

ശമിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ വിവാഹിതയായിരുന്നു ഹസിന്‍ ജഹാന്‍. ബംഗാളില്‍ വ്യാപാരിയായ ശെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്.

2018 മാര്‍ച് ഏഴിനു ശമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ശമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് അവര്‍ പൊലീസില്‍ പരാതിയും നല്‍കി. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ശമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.

അതേസമയം, ഹസിന്‍ ജഹാന്റെ ആരോപണം കോടതിയില്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്ന് മുഹമ്മദ് ശമി ഇന്‍ഡ്യാ ടുഡേയോട് പറഞ്ഞിരുന്നു. നേരത്തെ 2023 ജനുവരിയില്‍ ശമി തന്റെ വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50,000 രൂപ ജീവനാംശം നല്‍കണമെന്ന് കൊല്‍കത കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിന് ശേഷം, ശമി നല്‍കേണ്ട ജീവനാംശത്തില്‍ ജഹാന്‍ തൃപ്തയായിരുന്നില്ല. 2018-ല്‍ ജഹാന്‍ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ഒരു നിയമപരമായ കേസ് ഫയല്‍ ചെയ്തു, അതില്‍ വ്യക്തിഗത ചെലവുകള്‍ക്കായി 7 ലക്ഷം രൂപയും മകളുടെ സംരക്ഷണത്തിനായി 3 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു.

News, National-News, National, Allegation, Complaint, Police, Case, Stay Order, High Court, Supreme Court of India, Ex-Wife, Player, Dowry Demands and Extramarital Affairs: Mohammed Shami's Estranged Wife Hasin Jahan Makes Claims in Court Filing.


Keywords: News, National-News, National, Allegation, Complaint, Police, Case, Stay Order, High Court, Supreme Court of India, Ex-Wife, Player, Dowry Demands and Extramarital Affairs: Mohammed Shami's Estranged Wife Hasin Jahan Makes Claims in Court Filing.

Post a Comment