കോട്ടയം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച യുവാവിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഏകമകള്‍. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്കിലാണ് വന്ദനയുടെ വീട്. അബ്കാരി ബിസിനസുകാരനാണ് അച്ഛന്‍ മോഹന്‍ ദാസ്. അമ്മ വസന്തകുമാരി.
വന്ദനയുടെ അപ്രതീക്ഷിത വേര്‍പാടില്‍ നൊമ്പരക്കാഴ്ചയാവുകയാണ് വീടിന്റെ മതിലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുമാത്രം സ്ഥാപിച്ച ഡോ. വന്ദനദാസ് എംബിബിഎസ് എന്ന ബോര്‍ഡ്. അസീസിയ മെഡികല്‍ കോളജിലാണ് വന്ദന എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തുവരുന്നതിനിടെയാണ് ബുധനാഴ്ച പുലര്‍ചെ രോഗിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. നട്ടെല്ലിന്റേയും ശ്വാസകോശത്തിന്റെയും ഗുരുതരമായ പരുക്കാണ് വില്ലനായതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.
പ്ലസ് ടു വരെ നാട്ടില്‍ തന്നെയാണ് വന്ദന പഠിച്ചത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ വന്ദനയെ വളര്‍ത്തിയതും പഠിപ്പിച്ചതും. മകളെ ഡോക്ടറാക്കണമെന്നായിരുന്നു വന്ദനയുടെ മാതാപിതാക്കളുടെ ആഗ്രഹം. നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയായിരുന്നു വന്ദന. വന്ദനയുടെ കുടുംബം പ്രദേശവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സര്‍ജികല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ പുലര്‍ചെ തിരുവനന്തപുരം മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.
Keywords: Doctor Vandna Das is only child of parents, Kottayam, News, Murder, Police, Custody, Hospital, Treatment, Attack, Injured, Kerala.
Doctor Vandna | മാതാപിതാക്കള്‍ക്ക് നഷ്ടമായത് ഏകമകളെ; മരണത്തില്‍ പകച്ച് ബന്ധുക്കളും പ്രദേശവാസികളും; നൊമ്പരക്കാഴ്ചയായി വീടിന്റെ മതിലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുമാത്രം സ്ഥാപിച്ച ഡോ. വന്ദനദാസ് എംബിബിഎസ് എന്ന ബോര്‍ഡ്
മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
#Doctor-Vandna-Das-Murder-News, #Kottarakkara-Taluk-Hospital-News, #Obituary-News, #കേരള-വാർത്തകൾ