Follow KVARTHA on Google news Follow Us!
ad

Court Verdict | ഡി എന്‍ എ ടെസ്റ്റ് നെഗറ്റീവായെങ്കിലും മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് കോടതി 14 വര്‍ഷം തടവ് വിധിച്ചു! കാരണമിതാണ്

പെണ്‍കുട്ടി മുത്തശ്ശിമാര്‍ക്കൊപ്പമായിരുന്നു താമസം Mumbai News, Malayalam News, ദേശീയ വാര്‍ത്തകള്‍, Court Verdict
മുംബൈ: (www.kvartha.com) ഡിഎന്‍എ പരിശോധന പ്രതിക്ക് അനുകൂലമായെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 46 കാരനെ കോടതി 14 വര്‍ഷം തടവിന് ശിക്ഷിച്ചു. തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
        
Mumbai News, Malayalam News, Court Verdict, Crime, Crime News, Mumbai Court, Assaulting News, DNA test negative but Mumbai court gives 14-yr jail to man for assaulting.

2016 ഏപ്രിലില്‍ അഹമ്മദാബാദില്‍ നിന്ന് 16 വയസുള്ള പെണ്‍കുട്ടിയെ അവളുടെ ബന്ധുക്കള്‍ വീട്ടുജോലിക്കും കാഴ്ചകള്‍ കാണുന്നതിനുമായി മുംബൈയിലെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതാണ് സംഭവം. അമ്മ നദിയില്‍ മുങ്ങിമരിക്കുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിമാര്‍ക്കൊപ്പമായിരുന്നു.

മുംബൈയില്‍, അമ്മാവന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്, എന്നിരുന്നാലും, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭാര്യ അഹമ്മദാബാദിലേക്ക് പോയപ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

'15-20 ദിവസത്തിന് ശേഷം പ്രതിയുടെ ഭാര്യ തിരിച്ചെത്തിയപ്പോള്‍, പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞു, എന്നാല്‍ ഭര്‍ത്താവ് ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് അമ്മായി തള്ളിക്കളഞ്ഞു. പിന്നീട് മാസങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരിക്കുമ്പോഴോ മറ്റെല്ലാവരും ഉറങ്ങുമ്പോഴോ അയാള്‍ തുടര്‍ച്ചയായി ഉപദ്രവിച്ചു.

2016 നവംബറില്‍ ഇരയായ പെണ്‍കുട്ടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് മടങ്ങിയ ശേഷം, പീഡനത്തെക്കുറിച്ച് അമ്മയുടെ അമ്മായിയെ അറിയിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി, തുടര്‍ന്ന് ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം മുംബൈ പൊലീസിന് കൈമാറി', പൊലീസ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ തന്റെ ഡിഎന്‍എയുമായി പൊരുത്തപ്പെടാത്തതിനാല്‍ തന്നെ വ്യാജമായി കുടുക്കുകയായിരുന്നുവെന്നായിരുന്നു കോടതിയില്‍ പ്രതിയുടെ വാദം. എന്നാല്‍, കോടതി വിധി പ്രതികൂലമായിരുന്നു. ഡിഎന്‍എ റിപ്പോര്‍ട്ട് അനുകൂലമാണെങ്കിലും അത് ചുമത്തിയ കുറ്റങ്ങളില്‍ നിന്ന് പ്രതിയെ മോചിപ്പിക്കാന്‍ പര്യാപ്തമാണെന്ന് സ്വയമേവ പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

ഡിഎന്‍എ പരിശോധനയുടെ ഫലം നെഗറ്റീവാണെങ്കില്‍, മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടെന്ന ബോംബെ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളും കോടതി ആശ്രയിച്ചു. പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനിന്നു എന്നതായിരുന്നു കോടതി പരിഗണിച്ചത്.

Keywords: Mumbai News, Malayalam News, Court Verdict, Crime, Crime News, Mumbai Court, Assaulting News, DNA test negative but Mumbai court gives 14-yr jail to man for assaulting.
< !- START disable copy paste -->

Post a Comment