കൊച്ചി: (www.kvartha.com) ഒറ്റപ്പാലം എന്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക ലില്ലി ജോസ് (83) നിര്യാതയായി. സംവിധായകന്‍ ലാല്‍ ജോസ് മകനാണ്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കുമെന്ന് ലാല്‍ ജോസ് അറിയിച്ചു. ലിജു, ലിന്റോ എന്നിവരാണ് ലില്ലി ജോസിന്റെ മറ്റു മക്കള്‍.
ലില്ലി ജോസിന്റെ മരണത്തില്‍ ലാല്‍ ജോസിന്റെ സുഹൃത്തുക്കള്‍ അനുശോചനം അറിയിച്ചു. ലാല്‍ ജോസിന്റെ അച്ഛന്‍ എം എം ജോസ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്തരിച്ചിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു.
'സോളമന്റെ തേനീച്ചകളാ'ണ് അവസാനമായി ലാല്‍ ജോസിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്തത്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അശ്‌റഫ് ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Keywords: News, Kerala-News, Kerala, Obituary-News, Director, Mother, Lal Jose, Teachetr, Obituary, Director Lal Jose's mother Lilly Jose passed away.