Follow KVARTHA on Google news Follow Us!
ad

UPI transaction | ഭക്ഷണം കഴിച്ചയാള്‍ പണമയച്ചത് യുപിഐ ഇടപാടിലൂടെ; തൊട്ടുപിന്നാലെ അകൗണ്ട് മരവിപ്പിച്ചതായി ഹോടെലുടമ

സൈബര്‍ സെല്‍ ആണ് നിര്‍ദേശം നല്‍കിയതെന്ന് ബാങ്കുകാര്‍ UPI Transaction, Account Frozen, Kerala News, മലയാളം-വാർത്തകൾ
കോഴിക്കോട്: (www.kvartha.com) ഭക്ഷണം കഴിച്ചയാള്‍ യുപിഐ ഇടപാടിലൂടെ പണം അയച്ചതിനെ തുടര്‍ന്ന് അകൗണ്ട് മരവിപ്പിച്ചെന്ന പരാതിയുമായി ഹോടെലുടമ. ഇതോടെ ഹോടെല്‍ തന്നെ പൂട്ടേണ്ട അവസ്ഥയിലായെന്നും ഹോടെലുടമ താമരശേരി സ്വദേശി സാജിര്‍ പറയുന്നു. പണം അയച്ച ജയ്പുര്‍ സ്വദേശി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് ബാങ്ക് അധികൃതര്‍ അകൗണ്ട് മരവിപ്പിച്ചതെന്നും സാജിര്‍ വ്യക്തമാക്കി.

Diner sent payment through UPI transaction; Hotel owner says account frozen, Kozhikode, News, UPI transaction, Hotel owner, Complaint, Bank, Cyber Cell, Sajir, Kerala

263 രൂപയാണ് ജയ്പുര്‍ സ്വദേശി സാജിറിന്റെ അകൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അകൗണ്ട് മരവിച്ചു. തുടര്‍ന്ന് ബാങ്കിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് തനിക്ക് പണം അയച്ചതെന്ന കാര്യം സാജിര്‍ അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് അകൗണ്ട് മരവിപ്പിച്ചതെന്നും സൈബര്‍ സെല്‍ ആണ് നിര്‍ദേശം നല്‍കിയതെന്നും ബാങ്കുകാര്‍ പറഞ്ഞു.

കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ജയ്പുര്‍ ജവഹര്‍ നഗര്‍ സര്‍കിള്‍ എസ് എച് ഒയെ ബന്ധപ്പെടാനും നിര്‍ദേശിച്ചു. ഹോടെലിലെ ചെറിയ വരുമാനം കൊണ്ടാണ് കടയിലെയും വീട്ടിലെയും കാര്യങ്ങള്‍ നടന്നുപോകുന്നത്. അകൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതോടെ ഉള്ള പണം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്ന് സാജിര്‍ പറയുന്നു.

Keywords: Diner sent payment through UPI transaction; Hotel owner says account frozen, Kozhikode, News, UPI transaction, Hotel owner, Complaint, Bank, Cyber Cell, Sajir, Kerala. 

Post a Comment