കോട്ടയം: (www.kvartha.com) പാലാ കെഎസ്ആര്‍ടിസി ഡിപോയ്ക്ക് സമീപം അപകടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്തി. അപകടത്തിന് കാരണമായത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസാണെന്നാണ് പാലാ പൊലീസിന്റെ കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
അപകടം നടന്ന വിവരം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ച വാഹനം ഏതെന്ന് അറിയാഞ്ഞതിനെ തുടര്‍ന്ന് അമ്പതിലേറെ വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയാണ് ഒടുവില്‍ പാലാ ഡിപോയിലെ എടിസി 233 നമ്പര്‍ മിന്നല്‍ ബസാണെന്ന് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശി മഹാലിംഗം പാലാ സ്റ്റാന്‍ഡിന് സമീപത്ത് വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ വാഹനമാണ് മഹാലിംഗത്തെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഏത് വാഹനമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് പാലാ സ്റ്റാന്‍ഡിലേക്ക് വന്നതും സ്റ്റാന്‍ഡില്‍ നിന്നും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി.
ഇതിനിടെ കാസര്‍കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തിയ മിന്നല്‍ ബസില്‍ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ബസ് തിരികെ പാലാ ഡിപോയിലെത്തിയശേഷം നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് ടയറില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയത്. ബസിന്റെ പിന്നിലുള്ള ടയറാണ് കയറിയത്. റോഡില്‍ അശ്രദ്ധമായ നിലയില്‍ കിടന്ന ആള്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല, ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala-News, Kerala, Death, Tamil Nadu Native, Kottayam News, KSRTC, Bus, Accidental Death, Accident-News, News-Malayalam, Death of Tamil Nadu native in Kottayam; KSRTC Bus causes the accident.