32,500 കോടി രൂപ വായ്പയെടുക്കാന്‍ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. 17,110 കോടിയുടെ കുറവ്. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാല്‍ 7610 കോടിയുടെ കുറവുണ്ടായി.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.
നടപ്പുവര്‍ഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമേയാണിത്.
Keywords: Cutting down Kerala's loans limit is challenge to people, everyone should protest: Minister KN Balagopal, Thiruvananthapuram, News, Politics, Facebook Post, Criticized, Loan, Politics, Protest, Kerala.