Follow KVARTHA on Google news Follow Us!
ad

MV Govindan | കേരള സ്റ്റോറി നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍; 'സിനിമയെ ശക്തമായി എതിര്‍ക്കാനാണ് പാര്‍ടി തീരുമാനം; ആര്‍എസ്എസ് ശ്രമം മതസൗഹാര്‍ദമെന്ന തെളിനീരില്‍ വിഷം കലക്കാന്‍'

'വിദ്വേഷമുള്ള ഒന്നും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്' Kannur News, Kerala Story, Malayalam News, CPM News, എംവി ഗോവിന്ദന്‍
കണ്ണൂര്‍: (www.kvartha.com) വിവാദ സിനിമയായ കേരള സ്റ്റോറി നിരോധന കാര്യത്തില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. കേരള സ്റ്റോറിയുള്‍പെടെ ഒന്നും നിരോധിക്കണമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നിരോധനമൊക്കെ തീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്. കേരളാ സ്റ്റോറി ഉള്‍പെടെ ഒന്നും നിരോധിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സിനിമയെ ശക്തമായി എതിര്‍ക്കാനാണ് പാര്‍ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
       
Kannur News, Kerala Story, Malayalam News, CPM News, Politics, Political News, CPM will not demand ban on 'Kerala Story' movie: MV Govindan.

കേരളത്തിലെ മതസൗഹാര്‍ദമെന്ന തെളിനീരില്‍ വിഷം കലക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കക്കുകളി നാടകത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതും പരിശോധിക്കാമെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വിദ്വേഷമുള്ള ഒന്നും പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇതുതീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്. വിശ്വാസികള്‍ക്കെതിരായോ, വിശ്വാസങ്ങള്‍ക്കെതിരെയോ സിപിഎം നിലപാട് സ്വീകരിക്കില്ലെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

വിദ്വേഷം പടര്‍ത്തുന്ന സിനിമയാണ് കേരളാ സ്റ്റോറിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വിവിധ മുസ്ലിം മതസംഘടനകളും ആത്മീയ നേതാക്കളും കേരളാ സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ കണ്ണൂരില്‍ പ്രസംഗിച്ചിരുന്നു. കേരളാ സ്റ്റോറിക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും രംഗത്തുവന്നിരുന്നു.

Keywords: Kannur News, Kerala Story, Malayalam News, CPM News, Politics, Political News, CPM will not demand ban on 'Kerala Story' movie: MV Govindan.
< !- START disable copy paste -->

Post a Comment