Follow KVARTHA on Google news Follow Us!
ad

Suspended | കായംകുളം സിപിഎമ്മിലെ നഗ്‌ന വീഡിയോ കോള്‍ ദൃശ്യ വിവാദം; നാണക്കേടിന് പിന്നാലെ ലോകല്‍ കമിറ്റി അംഗത്തിനെയും പാര്‍ടി അംഗമായ വനിതയെയും സസ്പെന്‍ഡ് ചെയ്തു

ദൃശ്യങ്ങള്‍ സമൂഹ മാധ്യമ ഗ്രൂപുകളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി CPM, Local-Committee-Member, Suspended, Video-Call-Controversy
ആലപ്പുഴ: (www.kvartha.com) കായംകുളം സിപിഎമ്മിലെ നഗ്‌ന വീഡിയോ ദൃശ്യ വിവാദത്തില്‍ അച്ചടക്ക നടപടി. വീഡിയോ കോളില്‍ നഗ്‌നദൃശ്യം കണ്ട പുതുപ്പള്ളി ലോകല്‍ കമിറ്റിയംഗം ബിനു ജി ധരനെയും പാര്‍ടി അംഗമായ വനിതയേയും സസ്പെന്‍ഡ് ചെയ്തു. 

വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത കാണുന്ന എല്‍സി അംഗത്തിന്റെ ദൃശ്യങ്ങള്‍ സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപുകളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പാര്‍ടിക്ക് നാണക്കേട് ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പാര്‍ടി പ്രവര്‍ത്തകയുടെ നഗ്‌ന ചിത്രങ്ങള്‍ കാണുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. വീഡിയോ കോള്‍ റെകോര്‍ഡ് ചെയ്ത് അത് യുവതിക്ക് തന്നെ തിരിച്ചയച്ചപ്പോള്‍ പറ്റിയ പിഴവ് മൂലം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് പ്രവര്‍ത്തകന്റെ വിശദീകരണം. 

സംഭവം വലിയ വിവാദമാവുകയും സ്‌ക്രീന്‍ഷോടുകള്‍ അടക്കം പ്രചരിച്ചതോടെയുമാണ് സിപിഎം ജില്ലാ സെക്രടറി നേരിട്ട് വിശദീകരണം തേടിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ചേര്‍ന്ന പുതുപ്പള്ളി ലോകല്‍ കമിറ്റിയുടെ അടിയന്തര യോഗത്തില്‍ അച്ചടക്ക നടപടിക്ക് തീരുമാനിക്കുകയായിരുന്നു. പാര്‍ടിയുടെ പോഷക സംഘടനായ ബാലസംഘം, വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കന്‍വീനര്‍ കൂടിയാണിയാള്‍. ഇത്തരത്തിലുള്ളൊരാള്‍ കലാജാഥയുടെ കന്‍വീനര്‍ ആയിരുന്നതും വിവാദത്തിലായി.

സിപിഎം ആലപ്പുഴ ഏരിയാ കമിറ്റി അംഗം ഉള്‍പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുന്‍പാണ് കായംകുളത്തും സമാന വിവാദം ഉണ്ടായത്. പാര്‍ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമിറ്റി എ പി സോണ ഉള്‍പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷന്‍ റിപോര്‍ടിനെ തുടര്‍ന്ന് സോണയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

News, Kerala-News, Video, Controversy, Social Media, CPM, Politics, Party, Suspended, Trending, Kerala, News-Malayalam, CPM local committee member suspended after video call controversy.


Keywords: News, Kerala-News, Video, Controversy, Social Media, CPM, Politics, Party, Suspended, Trending, Kerala, News-Malayalam, CPM local committee member suspended after video call controversy.

Post a Comment