Follow KVARTHA on Google news Follow Us!
ad

Fined | പാചകവാതക അളവില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ ഐഒസിക്ക് 50,000 രൂപ പിഴ വിധിച്ച് കോടതി

ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്‌ IOC Fined, Cheating Complaint, കേരള-വാർത്തകൾ, Malayalam News
കൊച്ചി : (www.kvartha.com) പാചകവാതക സിലിന്‍ഡറില്‍ വാതകത്തിന്റെ അളവില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ ഐഒസിക്ക് 50,000 രൂപ പിഴ വിധിച്ച് കോടതി. തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സിവി കുര്യന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

ഐ ഒ സി നല്‍കിയ എല്‍പിജി സിലിന്‍ഡറില്‍ രേഖപ്പെടുത്തിയ അളവില്‍ പാചകവാതകം ലഭിച്ചില്ലെന്നാണ് പരാതി. നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചിലവായി 10,000 രൂപയും ഉപഭോക്താവിനു നല്‍കണമെന്നാണ് ഉത്തരവ്.

Court imposed fine of Rs 50,000 on IOC on complaint of falsification of cooking gas quantity, Kochi, News, Complaint, Court, Cheating, Compensation, Probe, Consumer, Kerala

ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്‌.   വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരാണ് ഡെഞ്ചിലെ അംഗങ്ങള്‍.
ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിന്റെ റിപോര്‍ടും തെളിവുകളും പരിശോധിച്ചാണ് പാചകവാതകത്തിന്റെ അളവ് കുറഞ്ഞതായി കോടതി വിലയിരുത്തിയത്.

ലീഗല്‍ മെട്രോളജി വകുപ്പ് നേരത്തേ നടത്തിയ മിന്നല്‍ പരിശോധനയില്‍ സിലിന്‍ഡറുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഇത് പരാതിക്കാരന്റെ മാത്രം പ്രശ്‌നമല്ലെന്നും സിലിന്‍ഡറില്‍ അളവില്‍ കുറവായി എല്‍പിജി നല്‍കി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.

Keywords: Court imposed fine of Rs 50,000 on IOC on complaint of falsification of cooking gas quantity, Kochi, News, Complaint, Court, Cheating, Compensation, Probe, Consumer, Kerala. 

Post a Comment