Follow KVARTHA on Google news Follow Us!
ad

Court Verdict | പൊലീസിനെ അക്രമിച്ചെന്ന കേസില്‍ എബിവിപി പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് വിധി Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍, Kannur News, Court Verdict
കണ്ണൂര്‍: (www.kvartha.com) പൊലീസിനെ അക്രമിച്ചെന്ന കേസില്‍ എബിവിപി പ്രവര്‍ത്തകരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2018 ജൂലൈ 23ന് ഉച്ചക്ക് 12 മണിക്ക് കലക്ടറേറ്റിലേക്ക് നടന്ന എബിവിപി മാര്‍ചില്‍ അന്നത്തെ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി ഉള്‍പെടെ രണ്ട് പൊലീസുകാരെ മരവടി, കല്ല് തുടങ്ങിയവ ഉപയോഗിച്ച് അക്രമിച്ച് പരുക്കേല്‍പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്.
      
Kerala News, Malayalam News, Kannur News, Court Verdict, Court acquitted ABVP workers in case of assaulting police.

കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. കേസില്‍ സംസ്ഥാന ജോയിന്റ് സെക്രടറി സുജിത്ത് ശശി, സംസ്ഥാന കമിറ്റി അംഗം എ സി അയ്യപ്പദാസ്, ജില്ലാ സെക്രടറി പ്രിജു ഉള്‍പെടെ 21 എബിവിപി പ്രവര്‍ത്തകരാണ് പ്രതികളായിരുന്നത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ജഡ്ജ് അമ്പിളിയാണ് കേസലെ പ്രതികളെ വെറുതെ വിട്ടത്. എബിവിപി പ്രവര്‍ത്തകര്‍ക്കായി അഡ്വ. പിടി രഞ്ജന്‍ ഹാജരായി.

Keywords: Kerala News, Malayalam News, Kannur News, Court Verdict, Court acquitted ABVP workers in case of assaulting police.
< !- START disable copy paste -->

Post a Comment