Rahul Gandhi | മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; 150 സീറ്റുകള്‍ നേടുമെന്ന് ആത്മവിശ്വാസം

 


ന്യൂഡെല്‍ഹി: (www.kvartha.com) മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കര്‍ണാടകയില്‍ 136 സീറ്റ് നേടി, മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടുമെന്നും രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.

കര്‍ണാടകയില്‍ വിജയം കൊയ്തതോടെ നേതാക്കളില്‍ ആത്മവിശ്വാസം വര്‍ധിച്ചിരിക്കയാണ്. വര്‍ഷങ്ങളായി തകര്‍ച നേരിട്ടുകൊണ്ടിരിക്കുന്ന പാര്‍ടിക്ക് കര്‍ണാടകയിലെ വിജയം കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ വിജയം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി നേതാക്കള്‍ ചര്‍ച നടത്തുകയാണ്.

മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ടി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുലുമായി പാര്‍ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പാര്‍ടി അധ്യക്ഷന്‍ കമല്‍നാഥും യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങള്‍ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണവിധേയമാകുമെന്ന് പാര്‍ടി നേരത്തേതന്നെ പറഞ്ഞിരുന്നു.

Rahul Gandhi | മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; 150 സീറ്റുകള്‍ നേടുമെന്ന് ആത്മവിശ്വാസം

2018ല്‍ ജനവിധി ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്തിയെങ്കിലും 2020ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍കാര്‍ താഴെവീണതിനെ തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍കാര്‍ രൂപീകരിക്കുകയായിരുന്നു. 2005 നവംബര്‍ 29 മുതല്‍ ശിവരാജ് സിങ് ചൗഹാനാണ് ബിജെപിയുടെ മുഖ്യമന്ത്രി മുഖം. ഇത്തവണയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ പദ്ധതി.

Keywords:  Congress Will Win 150 Seats: Rahul Gandhi On Upcoming Madhya Pradesh Polls, New Delhi, News, Politics, Rahul Gandhi, Assembly Election, Media, Meeting, Leaders, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia