Follow KVARTHA on Google news Follow Us!
ad

U T Khader | കർണാടകയ്ക്ക് 'മലയാളി' സ്പീകർ; യു ടി ഖാദർ സഭാനാഥനാകുന്നതിന്റെ അഭിമാനത്തിൽ കാസർകോടും

പത്രിക സമർപിച്ചു UT Khader News, Karnataka News, ദേശീയ വാർത്തകൾ, Karnataka speaker
മംഗ്ളുറു: (www.kvartha.com) കോൺഗ്രസ് നേതാവും മംഗ്ളുറു എംഎൽഎയുമായ യു ടി ഖാദറിലൂടെ കർണാടകയ്ക്ക് ലഭിക്കുന്നത് ആദ്യത്തെ മുസ്ലിം സ്പീകറെ. ജില്ലയിൽ കുടുംബ ബന്ധങ്ങളും സൗഹൃദ് ബന്ധങ്ങളുമുള്ള യു ടി ഖാദർ സുപ്രധാന പദവിയിൽ എത്തുന്നതിൽ കാസർകോടും അഭിമാനത്തിലാണ്. തിങ്കളാഴ്ച രാത്രിയാണ് യു ടി ഖാദറിനോട് സ്പീകർ സ്ഥാനം ഏറ്റെടുക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജെനറൽ സെക്രടറി രണ്‍ദീപ് സിങ് സുര്‍ജേവാല നിർദേശിച്ചത്. അദ്ദേഹത്തിന്റെ അഭ്യർഥന അംഗീകരിച്ച യു ടി ഖാദർ പാർടി നൽകുന്ന ഉത്തരവാദിത്തം നിർവഹിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.

News, National, Karnataka, Congress, Election, Kasaragod, Politics,  Karnataka-Assembly-Election, Congress leader U T Khader files nomination for Karnataka Assembly Speaker post.

കാസർകോട് ജില്ലയിലെ ഉപ്പളയിൽ കുടുംബപരമായി വേരുകളുള്ള യു ടി ഖാദർ മുൻ എംഎൽഎ യു ടി അബ്ദുൽ ഖാദർ ഫരീദ് - നസീമ ദമ്പതികളുടെ മകനാണ്. 1969 ഒക്ടോബർ 12നായിരുന്നു ജനനം. എൽകെജി വിദ്യാഭ്യാസം റോഷനി നിലയത്തിലും, ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ സെന്റ് ജെറോസയിലും, നാല് മുതൽ ഹൈസ്‌കൂൾ വരെ സെന്റ് അലോഷ്യസിലും, പ്രീ-ഗ്രാജുവേഷൻ മൂഡബിദ്രി മഹാവീര കോളജിലും, ബിഎ, എൽഎൽബി എസ്ഡിഎം കോളജിലും അദ്ദേഹം പൂർത്തിയാക്കി.

ബൈക്, കാർ റേസുകളിൽ അതീവ തൽപരനായിരുന്ന ഖാദർ സംസ്ഥാന, ദേശീയ തലത്തിലുള്ള മോടോർ റേസ് ചാംപ്യൻഷിപുകളിൽ പങ്കെടുത്തിട്ടുണ്ട്. സ്പോർട്സിലും താൽപര്യമുള്ള അദ്ദേഹം ക്രികറ്റ്, ഫുട്ബോൾ, വോളിബോൾ, ഹോകി, ടെന്നീസ് തുടങ്ങിയവ കളിക്കാറുണ്ടായിരുന്നു. പിതാവിന്റെ രാഷ്ട്രീയ ജീവിതം കണ്ട് വളർന്ന ഖാദർ 1990-ൽ എൻ എസ് യു ഐ ജില്ലാ ജെനറൽ സെക്രടറിയായി. 1994 മുതൽ 1999 വരെ ജില്ലാ പ്രസിഡന്റ്, 1999 മുതൽ 2001 വരെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവികളും വഹിച്ചു. 2005-ൽ സേവാദളിന്റെ അഡീഷണൽ ചീഫ് അഡ്വൈസറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് കെപിസിസി അംഗമായും 2008ൽ കെപിസിസി സെക്രടറിയായും നിയമിതനായി.

2008-ൽ പിതാവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് യു ടി ഖാദർ ആദ്യമായി എംഎൽഎയായി. തുടർന്ന് 2008, 2013, 2018, 2023 വർഷങ്ങളിൽ തുടർച്ചയായി അഞ്ച് തവണ വിജയം ആവർത്തിച്ചു. ഇത്തവണ 22,790 വോടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ബിജെപിയുടെ സതീഷ് കുമ്പളയെ പരാജയപ്പെടുത്തിയത്. 2013 മുതൽ 2016 വരെ സിദ്ധരാമയ്യ സർകാരിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇക്കാലയളവിൽ ഗുട്ക നിരോധനം, ബൈക് ആംബുലൻസ്, 108, ആരോഗ്യശ്രീ, ദന്ത ഭാഗ്യ, സർകാർ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റ്, ഹരീഷ് സാന്ത്വാൻ യോജന തുടങ്ങിയ വിപ്ലവകരമായ പദ്ധതികൾ നടപ്പാക്കി കയ്യടി നേടി. കേന്ദ്രസർകാർ നൽകുന്ന മികച്ച ആരോഗ്യമന്ത്രിക്കുള്ള പുരസ്കാരവും തേടിയെത്തി.

2016 മുതൽ 2018 വരെ ഭക്ഷ്യമന്ത്രിയായിരുന്ന അദ്ദേഹം പാവപ്പെട്ടവർ റേഷൻ കാർഡിനായി സമർപ്പിക്കേണ്ട 10 മുതൽ 13 വരെയുള്ള രേഖകൾ വെട്ടിക്കുറച്ച് ആധാർ കാർഡ് വഴി മാത്രം അപേക്ഷ നൽകി റേഷൻ കാർഡ് വീട്ടുപടിക്കൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ചു. 2018ലെ സഖ്യസർകാരിൽ നഗരവികസന-ഭവന മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മംഗ്ളുറു സ്മാർട് സിറ്റി ഉൾപെടെ നിരവധി പദ്ധതികൾ അവതരിപ്പിച്ചു. 2021ൽ കർണാടക നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ 2023 വരെ ആ പദവിയിൽ തുടർന്നു.

News, National, Karnataka, Congress, Election, Kasaragod, Politics,  Karnataka-Assembly-Election, Congress leader U T Khader files nomination for Karnataka Assembly Speaker post.

ചൊവ്വാഴ്ച രാവിലെ ഖാദർ നിയമസഭാ സെക്രടറിയുടെ ഓഫീസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രി ബി ഇസഡ് സമീർ അഹ്‌മദ് ഖാൻ, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്പീകർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചു. സ്പീകർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. യു ടി ഖാദർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

Keywords: News, National, Karnataka, Congress, Election, Kasaragod, Politics,  Karnataka-Assembly-Election, Congress leader U T Khader files nomination for Karnataka Assembly Speaker post.< !- START disable copy paste -->

Post a Comment