Follow KVARTHA on Google news Follow Us!
ad

Booked | വനിതാ ഡോക്ടര്‍ തന്നെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലെ ഒ പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്ന സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത് Man abuses hospital authorities, Police Booked, Kerala News, Malayalam News
വൈത്തിരി: (www.kvartha.com) വയനാട് വൈത്തിരി താലൂക് ആശുപത്രിയിലെ ഒ പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്ന സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിയ ലക്കിടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേലായുധന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് ആശുപത്രി അധികൃതരുടെ പരാതിയില്‍ പറയുന്നത്.

Compliant against middle-aged man abuses hospital authorities after he arrived at hospital drunk, police registered case, Wayanad, News, Complaint, Police, Booked, Doctor, Probe, Lakkidi, Kerala

ഒപി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടര്‍ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നുവെന്നും ഒടുവില്‍ ഡ്യൂടിയിലുണ്ടായിരുന്ന വനിത ഡോക്ടര്‍ക്ക് ഒപി നിര്‍ത്തി വച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു.

ഒപിയില്‍ നിന്നും പുറത്താക്കിയതോടെ ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയില്‍ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Compliant against middle-aged man abuses hospital authorities after he arrived at hospital drunk, police registered case, Wayanad, News, Complaint, Police, Booked, Doctor, Probe, Lakkidi, Kerala. 

Post a Comment