Follow KVARTHA on Google news Follow Us!
ad

Acquitted | കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ സഹായിച്ചെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയടക്കം 4 പ്രതികളെയും കോടതി വെറുതെ വിട്ടു; വിധി വന്നത് അറസ്റ്റ് ചെയ്ത് 25 വര്‍ഷത്തിന് ശേഷം

മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ മധുവിന്റേതാണ് ഉത്തരവ്‌ Coimbatore blast case, Abdul Nasar M'adani, Acquitted, Malayalam News, കേരള-വാർത്ത
കോഴിക്കോട്: (www.kvartha.com) കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ സഹായിച്ചെന്ന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയടക്കം നാല് പ്രതികളയും വെറുതെ വിട്ട് കോടതിയുടെ ഉത്തരവ്. അറസ്റ്റ് ചെയ്ത് 25 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടനം കഴിഞ്ഞയുടന്‍ ആയുധങ്ങളുമായി രണ്ടുപേര്‍ കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ പിടിയിലായതിനെ തുടര്‍ന്ന് കസബ പൊലീസ് എടുത്ത കേസില്‍ ഒന്നുമുതല്‍ മൂന്ന് വരെ പ്രതികളായ നടുവട്ടം എടി മുഹമ്മദ് അശ്‌റഫ്, പന്നിയങ്കര എംവി സുബൈര്‍, കെ അയ്യപ്പന്‍, നാലാം പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനി എന്നിവരെ വിട്ടയച്ചു കൊണ്ട് മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ മധുവാണ് ഉത്തരവിട്ടത്.

Coimbatore blast case: Abdul Nasar M'adani acquitted in case registered in Kerala, Kozhikode, News, Abdul Nasar M'adani, Court, Judge, Statement, Police, Arrest, Kerala

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത മജീദ് എന്ന ഊമ ബാബുവിനെ 1998 മാര്‍ച് 29നാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട്ട് സ്ഥിരം വരികയും ഒളിവില്‍ താമസിക്കുകയും കോഴിക്കോട്ടുകാരായ ചിലര്‍ ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തതായി ഊമ ബാബു മൊഴി നല്‍കിയെന്നും പൊലീസ് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 1998 മാര്‍ച് 31ന് നടന്ന പരിശോധനയില്‍ മൊഫ്യൂസില്‍ സ്റ്റാന്‍ഡിന് സമീപത്തുനിന്ന് അശ്‌റഫിനെയും സുബൈറിനെയും കസബ പൊലീസ് നാടന്‍ നിര്‍മിത കൈത്തോക്കും തിരകളുമായി അറസ്റ്റു ചെയ്തു. കേസില്‍ മഅ്ദനിക്കായി ഈയിടെ അന്തരിച്ച അഡ്വ. എം അശോകനും മറ്റു പ്രതികള്‍ക്കായി അഡ്വ. കെപി മുഹമ്മദ് ശരീഫ്, അഡ്വ. അനീഷ്, അഡ്വ. റഫീഖ് എന്നിവരുമാണ് ഹാജരായത്.

Keywords: Coimbatore blast case: Abdul Nasar M'adani acquitted in case registered in Kerala, Kozhikode, News, Abdul Nasar M'adani, Court, Judge, Statement, Police, Arrest, Kerala.

Post a Comment