Follow KVARTHA on Google news Follow Us!
ad

Compensation | മഴ നനയാതെ വിമാനം കയറാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി; യാത്രക്കാരന്‍ പനി പിടിച്ച് കിടന്നത് 3 ദിവസം; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളിന് 16,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

'നനഞ്ഞ വസ്ത്രവുമായി ഡെല്‍ഹി വരെ യാത്ര ചെയ്യേണ്ടി വന്നു' Consumer-Court, Flight, Passenger-Drenched, Compensation, Passengers-Protection, Kochi-News
കൊച്ചി: (www.kvartha.com) വിമാനത്താവളത്തില്‍ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാന്‍ സൗകര്യം ഒരുക്കിയില്ലെന്ന പരാതിയില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നഷ്ടപരിഹാരം വിധിച്ച് കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് 16000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശിയായ ടിജിഎന്‍ കുമാറാണ് പരാതിയുമായെത്തിയത്.

പരാതിക്കാരന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മന:ക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും സിയാല്‍ ഒരു മാസത്തിനകം നല്‍കണമെന്നും ഉപഭോക്തൃ കോടതി നിര്‍ദേശിച്ചു. ജില്ല ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്. 

എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡെല്‍ഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാല്‍ പരാതിക്കാരന് പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം യാത്രികന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരിടത്തും ഉന്നയിക്കാന്‍ കഴിയാത്ത പരാതികളുമായി സാധാരണക്കാര്‍ ഉപഭോക്തൃ കോടതികളുടെ വാതിലില്‍ മുട്ടുമ്പോള്‍ നിശബ്ദരായി നോക്കി നില്‍ക്കാനാവില്ലെന്നും വിധിന്യായത്തില്‍ കോടതി വിലയിരുത്തി.

News, Kerala, Kerala-News, Kochi-News, News-Malayalam, Compensation, Consumer-Court, Flight, Passenger-Drenched, Passengers-Protection, Kochi-News, Cochin Airport To Pay Rs 16000 To Passenger Who Got drenched in rain.


Keywords: News, Kerala, Kerala-News, Kochi-News, News-Malayalam, Compensation, Consumer-Court, Flight, Passenger-Drenched, Passengers-Protection, Kochi-News, Cochin Airport To Pay Rs 16000 To Passenger Who Got drenched in rain. 

Post a Comment